മിസ് ഇന്ത്യ കിരീടം ചൂടി കർണാടകയിൽ നിന്നുള്ള സിനി ഷെട്ടി; 71-ാമത് മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധിയായി സിനി എത്തും

ഇന്ത്യയുടെ സൗന്ദര്യ കിരീടം വീണ്ടും തെന്നിന്ത്യയിലേക്ക്. കർണാടകയിൽ നിന്നുള്ള സിനി ഷെട്ടിയാണ് ഇത്തവണ മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. രാജസ്ഥാന്റെ രുബാൽ ഷെഖാവത്ത് ഫസ്റ്റ് റണ്ണറപ്പും ഉത്തർ പ്രദേശിന്റെ ശിനാത്ത ചൗഹാൻ ആണ് സെക്കന്റ് റണ്ണപ്പറായത്. ജൂലൈ നാലിന് ജിയോ വേൾഡ് സെന്ററിലായിരുന്നു ഗ്രാൻഡ് ഫിനാലെ നടന്നത്.

സിനിയെ മുൻ മിസ് ഇന്ത്യ മാനസ വാരണസിയാണ് കിരീടമണിയിച്ചത്. 71-ാമത് മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സിനി ഷെട്ടി പങ്കെടുക്കും. ചലച്ചിത്ര താരങ്ങളായ മലൈക അറോറ, നേഹ ധൂപിയ, ദിനോ മൊറേയ, ഡിസൈനർമാരായ രോഹിത് ഗാന്ധി, രാഹുൽ ഖന്ന, കൊറിയോഗ്രാഫർ ശ്യാമക് ദവാർ, മുൻ ക്രിക്കറ്റ് താരം മിതാലി രാജ് എന്നിവരാണ് വിധികർത്താക്കളായത്.

21 വയസ്സുകാരിയ സിനി ഷെട്ടി ജനിച്ചത് മുംബൈയിലാണെങ്കിലും വളർന്നത് കർണാടകയിലാണ്. അക്കൗണ്ടിങ് ആന്റ് ഫിനാൻസിൽ ഡിഗ്രി പൂർത്തിയാക്കിയ സിനി നിലവിൽ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (സിഎഫ്എ) വിദ്യാർഥിനിയാണ്. ഭരതനാട്യം നർത്തകി കൂടിയാണ് മിസ് ഇന്ത്യ കിരീടം ചൂടിയ സിനി.

വസ്ത്രധാരണത്തിൽ വ്യത്യസ്തത തേടുന്ന നടി ഉർഫി ജാവേദ് ഇത്തവണ എത്തിയത് ചങ്ങല കൊണ്ടുള്ള ടോപ്പ് ധരിച്ച്; വസ്ത്രം മാറ്റിയപ്പോൾ കഴുത്തിന് പരിക്കും! ചിത്രം കാണാം

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഓൺലൈനായിട്ടാണ് മിസ് ഇന്ത്യ 2022 ഓഡിഷനുകൾ നടന്നത്. അതിനുശേഷം പല ഘട്ടങ്ങളായി നടന്ന മത്സരങ്ങൾക്കും അഭിമുഖങ്ങൾക്കും ശേഷം 31 പേരെ തിരഞ്ഞെടുക്കുകയായിരുന്നു. ഇവർക്ക് മുംബൈയിൽവെച്ച് ഗ്രൂമിങ് സെഷനുകൾ നടത്തി. തുടർന്നാണ് ഫൈനൽ റൗണ്ട് അരങ്ങേറിയതും സിനി കിരീടം ചൂടിയതും.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.