‘കോഴിക്കോട് നിന്നുള്ള മൂന്ന് യുവാക്കൾ എന്നോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു’ ചാർമിളയുടെ വെളിപ്പെടുത്തൽ

മലയാള സിനിമ ചെയ്യാനായി കേരളത്തിലെത്തിയപ്പോഴുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി നടി ചാർമിള രംഗത്ത്. കോഴിക്കോട് നിന്നുള്ള മൂന്ന് യുവാക്കൾ തന്നോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്നും അത് തന്നിൽ വളരെ ഞെട്ടലുണ്ടാക്കിയെന്നും ചാർമിള പറയുന്നു. ഒരു തമിഴ്ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ചാർമിളയുടെ വെളിപ്പെടുത്തൽ.

ചാർമിള തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുന്നത് വായിക്കാം…………

”കോഴിക്കോട് നിന്ന് വിമാനം പിടിച്ചാണ് അവരെത്തിയത്. സിനിമ ചെയ്യാനാണ് എന്നാണ് പറഞ്ഞത്. ”ചേച്ചി വന്ന് ചെയ്ത് തരണേ’ എന്ന് പറഞ്ഞു. ശരിയെന്ന് ഞാൻ പറഞ്ഞു. അവരാണ് ആ ചിത്രത്തിന്റെ നിർമാതക്കൾ. അങ്ങനെ ഞാൻ കോഴിക്കോടെത്തി. മൂന്ന് ദിവസത്തെ ചിത്രീകരണത്തിന് ശേഷം നാലാമത്തെ നാൾ അവർ വന്നില്ല.

അതിനിടെ എന്റെ അസിസ്റ്റന്റ് എന്നെ വിളിച്ചു. ‘അക്കാ അവർ പെട്ടിയിൽ പണവുമായി കാണാൻ വന്നുവെന്നും എനിക്ക് 50000 രൂപ നൽകാമെന്നും സിനിമയ്ക്ക് പോകാൻ ആവശ്യപ്പെട്ടു’വെന്നും പറഞ്ഞു. രണ്ട് ദിവസമായിട്ടും എനിക്ക് പ്രതിഫലം തന്നിട്ടില്ല. എന്നാൽ അസിസ്റ്റന്റിന് പ്രതിഫലം നൽകിയത് കേട്ടപ്പോൾ ആശ്ചര്യം തോന്നി. അവരെ വിളിച്ച് കാര്യം തിരക്കി. അപ്പോഴേക്കും അവരുടെ മുഖം മാറി.

തമാശ അവിടെ നിൽക്കട്ടെ, ഞങ്ങളിൽ ഒരാളെ നിങ്ങൾ തിരഞ്ഞെടുക്കണം. അതില്ലാതെ പറ്റില്ല. എന്റെ മുഖത്ത് നോക്കിയാണ് ചോദിച്ചത്. അതിൽ ഒരാളെ നോക്കി ഞാൻ പറഞ്ഞു. എന്റെ മകൻ കുറച്ചുകൂടി വളർന്നാൽ നിങ്ങളുടെ പ്രായമാകും. എങ്ങനെ ഇങ്ങനെ ചോദിക്കാൻ തോന്നി. എന്നെ അമ്മ എന്നാണ് നിങ്ങൾ പ്രായം കൊണ്ട് വിളിക്കേണ്ടത്.

8 മണിക്കൂർ ജോലി, ആദ്യ പ്രതിഫലം 500 രൂപ; ഇന്ന് ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാൾ! സാമാന്തയുടെ ഞെട്ടിപ്പിക്കുന്ന കയറ്റം

അവർ പറഞ്ഞു പറ്റില്ലെങ്കിൽ നിങ്ങൾക്ക് പോകാം. ഇരുപത്തി മൂന്ന് – ഇരുപത്ത് നാല് വയസ്സ് പ്രായമുണ്ടാകും. എന്നെ സംബന്ധിച്ച് അവർ നിർമാതാക്കളാണ്. അവരുടെ സമീപനത്തിൽ ഞാൻ ഞെട്ടിപ്പോയി. കരാറില്ലാതെയാണ് ഞാൻ സിനിമ ചെയ്യാൻ പോയത്. അതുകൊണ്ടു തന്നെ പരാതി കൊടുക്കാൻ പറ്റില്ല.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.