8 മണിക്കൂർ ജോലി, ആദ്യ പ്രതിഫലം 500 രൂപ; ഇന്ന് ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാൾ! സാമാന്തയുടെ ഞെട്ടിപ്പിക്കുന്ന കയറ്റം

രാജ്യത്തെ സിനിമാതാരങ്ങളിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികമാരിൽ മുൻനിരയിൽ നിൽക്കുന്ന ഒരാളാണ് നടി സാമാന്ത. ഇപ്പോൾ നടിയുടെ ഉയർച്ചയാണ് ചർച്ചയാവുന്നത്. 2010 ലാണ് സാമാന്ത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഗൗതം മേനോൻ സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായിൽ ഒരു ചെറിയ വേഷവും അതിന്റെ തെലുങ്ക് റീമേക്കിൽ നായികയായിട്ടുമായിരുന്നു സാമാന്ത സിനിമയിൽ സജീവമായത്.

നടിയുടെ സിനിമാജീവിതം ഒരു പതിറ്റാണ്ട് പിന്നിടുകയാണ്. 2018-17 കാലഘട്ടത്തിൽ ഏതാനും സിനിമകൾ പരാജയപ്പെട്ടുവെങ്കിലും ഫാമിലി മാൻ സീരീസിലെ അതിഗംഭീര പ്രകടനം സാമന്തയ്ക്ക് ഇന്ത്യയൊട്ടാകെ ആരാധകരെ നേടിക്കൊടുകയും ചെയ്തിരുന്നു. തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലം 500 രൂപയായിരുന്നുവെന്ന് ഓർക്കുകയാണ് സാമന്ത.

സിനിമയിലായിരുന്നില്ല, ഒരു ഹോട്ടൽ കോൺഫറൻസിൽ ഹോസ്റ്റസായി ജോലി ചെയ്തപ്പോഴായിരുന്നു അതെന്ന് സാമന്ത പറയുന്നു. പത്താം ക്ലാസിലോ പതിനൊന്നാം ക്ലാസിലോ പഠിക്കുമ്പോഴായിരുന്നു ജോലി ചെയ്തിരുന്നത്. എട്ട് മണിക്കൂറായിരുന്നു ജോലി, ലഭിച്ച ശമ്പളമാകട്ടെ 500 രൂപയും സാമന്ത കൂട്ടിച്ചേർത്തു.

കോഫി വിത്ത് കരൺ സീസൺ 7 ന്റെ ട്രെയ്ലർ വന്നതിന് തൊന്നുപിന്നാലെയാണ് സാമന്തയുടെ ഈ വെളിപ്പെടുത്തൽ ചർച്ചയായത്. അക്ഷയ് കുമാറിനൊപ്പമാണ് സാമന്ത അഭിമുഖത്തിൽ പങ്കെടുത്തത്.

ആർആർആർ ഗേ പ്രണയമെന്ന് റസൂൽ പൂക്കുട്ടി; ഇത്രയും തരംതാഴ്ന്നതിൽ നിരാശ, ബാഹുബലി നിർമാതാവിന്റെ മറുപടി

ആലപ്പുഴ സ്വദേശിയാണ് സാമന്തയുടെ അമ്മ. പിതാവ് ആന്ധ്രസ്വദേശിയാണ്. തമിഴ്‌നാട്ടിലെ ചെന്നൈയിലെ പല്ലവരത്തിലാണ് വളർന്നത്. ബിരുദാനന്തരബിരുദം അവസാനിക്കുമ്പോൾ അവർ മോഡലിങ് കരിയർ ആരംഭിച്ചു. അതിന് ശേഷമാണ് സിനിമയിലെത്തിയത്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.