നിരവധി തെലുങ്ക്, തമിഴ്, ചിത്രങ്ങളിലൂടെ പ്രേക്ഷക മനസിൽ കൂടുക്കൂട്ടിയ സുന്ദരിയാണ് നടി തമന്ന ഭാട്ടിയ. തെലുങ്ക് ചിത്രമായ എഫ് 3 യാണ് തമന്നയുടേതായി ഏറ്റവും ഒടുവിൽ പുറത്തുവന്നത്. തന്റെ ഏറ്റവും വലിയ ഭയത്തേക്കുറിച്ച് തുറന്നുപറഞ്ഞുകൊണ്ടുള്ള താരത്തിന്റെ ട്വീറ്റ് ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.
ഓർമ നഷ്ടമാവുന്നതാണ് തന്റെ ഏറ്റവും വലിയ ഭയമെന്നാണ് തമന്ന ട്വീറ്റ് ചെയ്തത്. മുംബൈയിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയ താരം ഇടവേളയിൽ ആരാധകരുമായി ട്വിറ്ററിൽ സംവദിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഇതിന് പുറമേ നിരവധി ചോദ്യങ്ങൾക്കും അവർ ഉത്തരം നൽകിയിട്ടുണ്ട്.
ബാഹുബലിയിലെ അവന്തികയും ധർമദുരൈയിലെ സുഭാഷിണിയുമാണ് അവതരിപ്പിച്ചതിൽ ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളായി തമന്ന തിരഞ്ഞെടുത്തത്.
Loosing my memory… damn, that’s sounds scary https://t.co/td221hm643
— Tamannaah Bhatia (@tamannaahspeaks) July 5, 2022
കാൻ ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിനെ മാജിക്കൽ എന്നാണ് അവർ വിശേഷിപ്പിച്ചത്. ഇങ്ങനെയൊരു മേളയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും അവർ പറഞ്ഞു.
നിങ്ങളുടെ ധൈര്യത്തെ വിശ്വസിക്കുകയും ഓരോ നിമിഷവും പൂർണ്ണമായി ജീവിക്കുകയും ചെയ്യുക എന്നതാണ് ജീവിതം തന്നെ പഠിപ്പിച്ചതെന്നും നടി കൂട്ടിച്ചേർത്തു.