‘എന്നും സാരി ധരിക്കണം, 15 ദിവസം കൂടുമ്പോൾ ഷോപ്പിംഗ്.. ഞായറാഴ്ച പ്രഭാതഭക്ഷണം ഭർത്താവിന്റെ ഉത്തരവാദിത്വം’ ചിരിപ്പിക്കും ഈ വിവാഹ ഉടമ്പടി

രസകരമായ മുഹൂർത്തങ്ങളാൽ സമ്പന്നമാണ് ന്യൂജൻ വിവാഹങ്ങൾ. കുതിരപ്പുറത്ത് കയറിയും ഹെലികോപ്റ്ററിൽ വന്നിറങ്ങുന്നത് മുതൽ നിരവധി വ്യത്യസ്തമായ ആഘോഷങ്ങളാണ് നടക്കാറുള്ളത്. ഇപ്പോൾ അത്തരത്തിലൊരു വിവാഹമാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. വിവാഹ ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്ന വധൂവരന്മാരാണ് താരം.

അസമിലെ ഗുവാഹത്തി സ്വദേശികളായ ഈ വധൂവരന്മാർ ഉടമ്പടിയിൽ എട്ടു നിബന്ധനകൾ കൂട്ടിച്ചേർത്തു. അവയാണ് ഇപ്പോൾ വൈറലാകുന്നത്. രണ്ടു പേരുടെയും ആഗ്രഹങ്ങളും ആവശ്യങ്ങളും നിബന്ധനകളിലുണ്ട്. മാസത്തിൽ ഒരു പിസയേ കഴിക്കാവൂ, വീട്ടിലെ ഭക്ഷണത്തിന് മുൻഗണന നൽകണം, എല്ലാ ദിവസവും സാരി ധരിക്കണം, രാത്രി പാർട്ടികൾക്ക് പോകുന്നത് എന്നോടൊപ്പം മാത്രം, എല്ലാ ദിവസവും ജിമ്മിൽ വർക്കൗട്ട് ചെയ്യണം, ഞായറാഴ്ച രാവിലത്തെ പ്രഭാതഭക്ഷണം ഭർത്താവ് ഉണ്ടാക്കണം.

‘കേവലം ഒരു ലിപ്ലോക്കിന്റെ പേരിൽ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്ത പകൽ മാന്യൻമാരോടും കുലസ്ത്രീകളോടും ഒരു ലോഡ് പുച്ഛം മാത്രം’ ദുർഗ കൃഷ്ണയുടെ ഭർത്താവ് പറയുന്നു

എല്ലാ പാർട്ടിയിലും നല്ലൊരു ചിത്രം എടുക്കണം, 15 ദിവസം കൂടുമ്പോൾ ഷോപ്പിങ്ങിന് പോകണം എന്നിങ്ങനെ നീളുന്നു നിബന്ധനകൾ. മികച്ച കരാർ ആണെന്നും നടപ്പാക്കാൻ സാധിക്കട്ടേ എന്നും ആശംസകളുണ്ട്. എന്നാൽ ഇതൊന്നും പിന്തുടരാനാവില്ലെന്നാണ് ചിലരുടെ അഭിപ്രായം.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.