‘കേവലം ഒരു ലിപ്ലോക്കിന്റെ പേരിൽ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്ത പകൽ മാന്യൻമാരോടും കുലസ്ത്രീകളോടും ഒരു ലോഡ് പുച്ഛം മാത്രം’ ദുർഗ കൃഷ്ണയുടെ ഭർത്താവ് പറയുന്നു

സിനിമകളിൽ ഇഴുകിച്ചേർന്നുള്ള രംഗങ്ങൾ അഭിനയിക്കുന്നതിന്റെ പേരിൽ നടി ദുർഗ കൃഷ്ണയ്‌ക്കെതിരെ വൻ അധിക്ഷേപങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ കുറച്ചു ദിവസങ്ങളായി നിറയുന്നത്. വിമർശനങ്ങൾ അതിര് കടന്നതോടെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടിയുടെ ഭർത്താവ് അർജുൻ രവീന്ദ്രൻ.

നിങ്ങളുടെ മനസ്സിൽനിന്നു പുറത്തു വരുന്ന ദുർഗന്ധങ്ങൾ ഒരു വിധത്തിലും ബാധിക്കുന്നില്ലെന്നും, ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ദുർഗയ്‌ക്കൊപ്പം എല്ലാ പിന്തുണയുമായി ഉണ്ടാകുമെന്നും അർജുൻ കൂട്ടിച്ചേർത്തു.

അർജുൻ രവീന്ദ്രൻ നൽകുന്ന മറുപടി വായിക്കാം…………………..

”വളരെ അധികം അപ്രിയരായ സദാചാര കുരുക്കളേ, എന്റെയും എന്റെ ഭാര്യയുടെയും ജോലി സംബന്ധമായ മേഖല സിനിമ ആയതിനാലും, ആർട്ടിസ്റ്റ് എന്ന നിലയിൽ തിരഞ്ഞെടുക്കുന്ന കഥാപാത്രം ആവശ്യപ്പെടുന്ന പോലെ ദുർഗയ്ക്ക് ഉത്തരവാദിത്വമുള്ളതു കൊണ്ടും, സിനിമ വേറെ ജീവിതം വേറെ എന്ന് മനസ്സിലാക്കുവാൻ ഉള്ള കോമൺ സെൻസ് ഉള്ളത് കൊണ്ടും; കേവലം ഒരു ലിപ്ലോക്കിന്റെ പേരിൽ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്ത പകൽ മാന്യൻമാർക്കും കുലസ്ത്രീകൾക്കും ഒരു ലോഡ് പുച്ഛം ഉത്തരമായി നൽകുന്നു.

വിവാഹ നിശ്ചയത്തിന് കാവ്യയ്‌ക്കൊപ്പം; വിവാഹത്തിന് ദിലീപിനൊപ്പവും! സുഹൃത്തിന്റെ മകളുടെ വിവാഹത്തിൽ തിളങ്ങി നടനും മകളും, വീഡിയോ വൈറലാകുന്നു

അതിനെ ചൊല്ലി നിങ്ങളുടെ മനസ്സിലെ സദാചാര കുരുക്കൾ പൊട്ടുമ്പോൾ അത് ദുർഗ എന്ന അഭിനേത്രിക്കു മാനസികമായി വിഷമങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ മനസ്സിൽനിന്നും പുറത്തു വരുന്ന ദുർഗന്ധവും വ്രണങ്ങളും എന്നെയും എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും ഒരു വിധത്തിലും ബാധിക്കുന്നില്ലെന്നും, ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാൻ വിധം ദുർഗയ്ക്ക് പൂർണ പിന്തുണ എന്റെയും എന്റെ കുടുംബത്തിന്റെയും ഭാഗത്തു നിന്നും തുടർന്നും ഉണ്ടാകുമെന്നും നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നു. നന്ദി,”

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.