‘ഈ കുട്ടി കറുത്തിട്ടല്ലേ’ നിറത്തിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടതായി സീരിയൽ നടി സുമിയുടെ വെളിപ്പെടുത്തൽ

നിറത്തിന്റെ പേരിൽ തനിക്ക് ധാരാളം വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സീരിയൽ നടി സുമിയുടെ വെളിപ്പെടുത്തൽ. ചെമ്പരത്തി എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുമി സീരിയൽ ടു ഡെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വർണ്ണ വിവേചനത്തെക്കുറിച്ച് മനസ്സുതുറന്നത്. ഏതെങ്കിലും റോളിലേക്ക് എന്നെ സജസ്റ്റ് ചെയ്യുമ്പോഴും, ഈ കുട്ടി കറുത്തിട്ടല്ലേ എന്ന് ചോദിച്ചവരും ഉണ്ട് എന്ന് സുഹൃത്തുക്കൾ വഴി ഞാൻ അറിഞ്ഞിട്ടുണ്ട്. അങ്ങനെ കുറേ ചാൻസ് പോയിട്ടുണ്ടെന്ന് സുമി കൂട്ടിച്ചേർത്തു.

വർണ്ണ വിവേചനത്തെ കുറിച്ച് നടി സുമി പറയുന്നത് വായിക്കാം………

കറുപ്പ് എന്ന നിറത്തിന്റെ പേരിൽ ഒരുപാട് അവഗണനകളും നേരിട്ടിട്ടുണ്ട്. എന്നെ പിക്ക് ചെയ്യണം എന്ന് ഡ്രൈവറോട് പറയുമ്പോൾ അയാൾ ചോദിയ്ക്കുന്നത്, കറുത്ത സുമിയാണോ വെളുത്ത സുമിയാണോ എന്നാണത്രെ.

ഏതെങ്കിലും റോളിലേക്ക് എന്നെ സജസ്റ്റ് ചെയ്യുമ്പോഴും, ഈ കുട്ടി കറുത്തിട്ടല്ലേ എന്ന് ചോദിച്ചവരും ഉണ്ട് എന്ന് സുഹൃത്തുക്കൾ വഴി ഞാൻ അറിഞ്ഞിട്ടുണ്ട്. അങ്ങനെ കുറേ ചാൻസ് പോയിട്ടുണ്ട്.

ശരീരത്തിൽ 99 ശതമാനവും പലനിറത്തിൽ ടാറ്റൂ; ആദ്യത്തെ ടാറ്റൂ അടിച്ചത് അമ്പതാമത്തെ വയസിൽ, ലോക റെക്കോർഡുമായി വയോധിക! വീഡിയോ കാണാം

പിന്നീട് ഞാൻ എന്റെ നിറത്തെ കൂടുതൽ ശ്രദ്ധിയ്ക്കാൻ തുടങ്ങി. നിറം വയ്ക്കാൻ ഞാൻ ചെയ്ത സീക്രട്ട് പുറത്ത് പറയില്ല. എന്റെ മാറ്റം കണ്ട് പലരും വിളിച്ച് ചോദിച്ചിട്ടുണ്ട്, സുമി എന്തെങ്കിലും ഇൻജക്ഷൻ ചെയ്‌തോ എന്ന് വിളിച്ച് ചോദിച്ചവരും, ഞാൻ ഇൻഞ്ചക്ഷൻ ചെയ്തു എന്ന് പറഞ്ഞ് പ്രചരിപ്പിച്ചവരും ഉണ്ട്. ഞാൻ ഒരു ഇൻഞ്ചക്ഷനും ചെയ്തിട്ടില്ല.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.