ദിവസങ്ങളോളം നീണ്ട ആശുപത്രി വാസത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി സുബി സുരേഷ്. ‘ഞാൻ ഒന്ന് വർക് ഷോപ്പിൽ കയറി’ എന്ന് പറഞ്ഞുകൊണ്ട് ആണ് നടി ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. വീഡിയോയിൽ അസുഖത്തെ കുറിച്ച് സുബി കൃത്യമായി സംസാരിക്കുന്നുണ്ട്.
ആരോഗ്യത്തെ കുറിച്ച് സുബി സുരേഷ് പറയുന്നത് വായിക്കാം……………….
എന്റെ കൈയ്യിലിരിപ്പ് നല്ലത് അല്ലാത്തത് കൊണ്ട് ആണ് ‘വർക് ഷോപ്പിൽ’ ഒന്ന് കയറേണ്ടി വന്നത്. വേറെ ഒന്നുമല്ല, എനിക്ക് സമയത്ത് ഭക്ഷണം കഴിക്കുക, മരുന്നുകൾ കൃത്യമായി കഴിയ്ക്കുക എന്നിങ്ങനെയുള്ള യാതൊരു നല്ല ശീലവും എനിക്ക് ഇല്ല. അതുകൊണ്ട് എല്ലാം കൂടെ ഒരുമിച്ച് വന്ന് പത്ത് ദിവസത്തോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നു.
ഒരു ചാനലിന് ഷൂട്ടിന് പോകേണ്ടതിന്റെ തലേ ദീവസം മുതൽ തീരെ വയ്യാതെയായി. ഭയങ്കരമായ നെഞ്ചുവേദനയും ശരീര വേദനയും എല്ലാം തോന്നി. ഒന്നും കഴിക്കാനും പറ്റുന്നില്ല, ഇളനീർ വെള്ളം പോലും കുടിച്ചപ്പോഴേക്കും ഛർദ്ദിച്ചു. രണ്ട് ദിവസം മുൻപ് നെഞ്ച് വേദന എല്ലാം അധികമായപ്പോൾ ഞാൻ ഒരു ക്ലിനിക്കിൽ പോയി ഇസിജി എല്ലാം എടുത്തിരുന്നു. കുറച്ച് പൊട്ടാസ്യം കുറവുണ്ട് എന്ന് പറഞ്ഞു. അതിന് നൽകിയ മരുന്ന് ഒന്നും ഞാൻ കഴിച്ചില്ല.
ആഹാരം കഴിക്കാതെ ഗാസ്ട്രിക് പ്രോബ്ലം ഭയങ്കരമായിട്ടുണ്ടായി. കൂടാതെ മഗ്നീഷ്യവും പൊട്ടാസ്യവും സോഡിയവും എല്ലാം ശരീരത്തിൽ കുറഞ്ഞു. പത്ത് ദിവസത്തോളം ആശുപത്രിയിൽ അഡ്മിറ്റ് ആയി. മഗ്നീഷ്യം ശരീരത്തിൽ കയറ്റുന്നത് ഒന്നും വലിയ പ്രശ്‌നമല്ല, പക്ഷെ പൊട്ടാസ്യം കയറ്റുമ്പോൾ ഭയങ്കര വേദനയാണ്. ഇതോടെ ഭക്ഷണം കൃത്യമായി കഴിക്കാനും താൻ നന്നാവാനും തീരുമാനിച്ചു.