വളരെ കുറച്ച് സമയം കൊണ്ട് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി പ്രിയദർശൻ. തന്റെ സുഹൃത്തുക്കളെ കുറിച്ച് ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളആണ് ചർച്ചയാവുന്നത്. ഏറ്റവും പുതിയ ചിത്രമായ തല്ലുമാലയുടെ പ്രെമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് കല്യാണി മനസ് തുറന്നത്.
തന്റെ ബെസ്റ്റ് ഫ്രണ്ട്സ് കീർത്തിയും പ്രണവുമാണെന്നും പക്ഷെ ഒരു പ്രശ്നം വന്നാൽ ഏത് പാതിരാത്രിയും വിളിക്കുന്നത് ദുൽഖറിനെയാണെന്നും കല്യാണി പറഞ്ഞു. ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ ടൊവിനൊ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് തല്ലുമാല.
അതേസമയം തല്ലുമാലയിലെ ഗാനങ്ങൾക്കും ട്രെയ്‌ലറിനും ഇതിനോടകം തന്ന് മികച്ച സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
കല്യാണി പ്രിയദർശൻ പറയുന്നത് വായിക്കാം………………………..
‘കീർത്തി സുരേഷും, പ്രണവുമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്സാണ്. പക്ഷെ ഞാൻ ഏറ്റവും കൂടുതൽ വിളിക്കുന്നതും വിഷമം മാറാനും ഒന്ന് മോട്ടിവേറ്റഡ് ആകാൻ വിളിക്കുന്നതും ദുൽഖറിനെയാണ്. പ്രണവുമായിട്ടാണ് ഏറ്റവും കൂടുതൽ തല്ലുണ്ടാക്കിയിട്ടുള്ളത്. കാരണം അവന്റെ കാരവനിൽ കയറി സാധനങ്ങൾ മോഷ്ടിക്കാറുണ്ട്.