സിനിമാ നിരൂപണം പറഞ്ഞ് സൈബർ ഇടങ്ങളിൽ വൈറലായ യുവാവ് ആണ് സന്തോഷ് വർക്കി. ഇയാൾ തന്നെ ഒരുപാടു കഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി നിത്യാ മേനൻ.
സന്തോഷ് വർക്കിയുടെ ഭാഗത്തുനിന്ന് സഹിക്കാൻ കഴിയാത്ത വിധം ശല്യമാണ് തനിക്കും മാതാപിതാക്കൾക്കും ഉണ്ടായതെന്ന് നിത്യ വെളിപ്പെടുത്തുന്നു. 19(1) (എ) സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നൽകിയ വിഡിയോ അഭിമുഖത്തിലാണ് നിത്യ ശല്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
നിത്യ മേനൻ സന്തോഷ് വർക്കിയുടെ ശല്യത്തെ കുറിച്ച് പറയുന്നത് വായിക്കാം…………………
”പുള്ളി പറയുന്നത് വിശ്വസിക്കുന്നവരാണ് മണ്ടൻമാർ. കുറേ വർഷങ്ങളായി അയാൾ എന്നെ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. പിന്നെ വൈറലായപ്പോൾ പബ്ലിക്കായി പറയാൻ തുടങ്ങി. ആറുവർഷത്തിലേറെയായി ഇത്തരത്തിൽ തുടരെ കഷ്ടപ്പെടുത്തുന്നു. ഞാൻ ക്ഷമിച്ചതാണ്. എല്ലാവരും പറഞ്ഞിരുന്നു പരാതി നൽകാൻ. എന്റെ അച്ഛനെയും അമ്മയെയും ഫോണിൽ വിളിച്ച് ശല്യപ്പെടുത്തും. ഒടുവിൽ ഏറെ ക്ഷമയുള്ള അവർ പോലും ശബ്ദമുയർത്തേണ്ട സ്ഥിതി വന്നു.
അമ്മയ്ക്ക് കാൻസർ കഴിഞ്ഞ് ഇരിക്കുന്ന സമയത്ത് എപ്പോഴും വിളിക്കും. എല്ലാവരോടും വളരെ ശാന്തമായി ഇടപെടുന്ന എന്റെ അച്ഛനും അമ്മയും പോലും അയാളോട് ദേഷ്യപ്പെട്ടു സംസാരിക്കുന്നതു കണ്ടിട്ടുണ്ട്. പിന്നീട് അയാൾ വിളിച്ചാൽ ബ്ലോക്ക് ചെയ്യണം എന്ന് അവരോടു പറയേണ്ടി വന്നിട്ടുണ്ട്. അയാളുടെ മുപ്പതോളം ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്യേണ്ടി വന്നു.