‘ഫുക്രുവിനെ ഉമ്മ വെച്ചു, എന്താ ഇത്ര കൊട്ടിഘോഷിക്കാൻ ഉള്ളത്? എനിക്ക് ഉമ്മ വെക്കാൻ തോന്നിയാൽ ഞാൻ വെക്കും, അതെന്റെ സ്നേഹമാണ്’ വിവാദങ്ങളിൽ മഞ്ജു പത്രോസ്

മിനിസ്‌ക്രീനിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെ അഭിനയ രംഗത്ത് എത്തിയ മഞ്ജു ബിഗ് ബോസ് സീസൺ രണ്ടിലും എത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും ബിഗ് ബോസ് വിവാദങ്ങളെ കുറിച്ച് പ്രതികരിക്കുകയാണ് നടി മഞ്ജു പത്രോസ്. ടിക് ടോക് താരം ഫുക്രുവിനെ ഉമ്മവെച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളിലും വിമർശനങ്ങളിലും നടി മറുപടി നൽകുന്നുണ്ട്.

വിവാദങ്ങളിൽ നടി മഞ്ജു പത്രോസിന്റെ പ്രതികരണം വായിക്കാം…………………..

ബിഗ് ബോസ് കഴിഞ്ഞ് വന്നപ്പോൾ ഒരു പ്രളയം പോലെയാണ് Zനിക്ക് തോന്നിയത്. എന്നെ അതിൽ മുക്കാൻ വേണ്ടി കുറേ ആളുകൾ കാത്ത് നിൽക്കുകയായിരുന്നു. ട്രോളുകൾ പിന്നെയും പോട്ടേ, തന്നെ നേരിട്ട് വിളിച്ച് ചീത്ത പറഞ്ഞവരുണ്ട്. എന്റെയൊരു പ്രോഗ്രാമിന്റെ വീഡിയോയുടെ താഴെ വളരെ മോശമായിട്ട് ചീത്ത വിളിച്ച സ്ത്രീകൾ വരെയുണ്ട്. പുരുഷന്മാർ വിളിക്കുന്നത് പോട്ടെ, സ്ത്രീകൾ പോലും വളരെ മോശമായി തെറി വിളിച്ചു.

ആര്യ, വീണ, ഫുക്രു തുടങ്ങിയ എല്ലാവരുമായി ഇപ്പോഴും സൗഹൃദമുണ്ട്. ഏറ്റവും കൂടുതൽ പേരും ഫുക്രുവിന്റെ പേര് പറഞ്ഞാണ് വിവാദമുണ്ടാക്കിയത്. എനിക്കൊരു അനിയനാണുള്ളത്. ചെറുപ്പം മുതൽ അവനെ സ്നേഹിച്ചത് കൊണ്ട് ആൺകുട്ടികളോട് പ്രത്യേകമായൊരു വാത്സല്യമുണ്ട്. ഇപ്പോൾ മകനോടും അങ്ങനെ തന്നെ.

‘ഫുക്രു ആ വീട്ടിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്നു. തുള്ളിക്കളിച്ച് നടക്കുന്ന ഒരു കുട്ടി. അവൻ നല്ലൊരു കൊച്ചാണ്. ബിഗ് ബോസിനുള്ളിൽ വിഷമിച്ചിരിക്കുകയാണെങ്കിൽ ആശ്വസിപ്പിക്കും. നല്ല കെയറിങ് ഉള്ള ആളാണ്. എനിക്കെന്റെ മകനെ പോലെയോ ആങ്ങളയെ പോലെയോ ഒക്കെയാണ് ഫുക്രുവിനെ തോന്നിയത്. ആ സൗഹൃദം ഇപ്പോഴും ഉണ്ട്.

മഞ്ഞക്കിളി പോലെ നടി ഗോപിക; ഒരു മാറ്റവും ഇല്ലാതെ മലയാളത്തിന്റെ പ്രിയങ്കരി, ചിത്രങ്ങൾ വൈറലാകുന്നു

ഡെയിലി വിളിക്കാറൊന്നുമില്ല. എങ്കിലും ഇടയ്ക്ക് വിളിച്ച് സംസാരിക്കുംഞാൻ ഫുക്രുവിനെ ഉമ്മ വെക്കുന്നത് കണ്ടെന്ന് പറയുന്നു. അതൊക്കെ ഇത്ര കൊട്ടിഘോഷിക്കാൻ എന്താണുള്ളത്. എനിക്ക് ഉമ്മ വെക്കാൻ തോന്നിയാൽ ഞാൻ വെക്കും. അതെന്റെ സ്നേഹമാണ്. പക്ഷേ എന്റെ ചുണ്ടിനെ അവന്റെ ചുണ്ടിലേക്ക് ചേർത്ത് വെക്കാൻ ശ്രമിച്ച എഡിറ്റർമാരെ ഒക്കെ സമ്മതിക്കണം. അവർ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ടാവും.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.