നിറവയറിൽ അതിസുന്ദരിയായി നടി ആലിയ ഭട്ട്; പ്രിയതമയെ ചേർത്തുപിടിച്ച് രൺബീർ, ചിത്രങ്ങളും വീഡിയോയും കാണാം

ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും ഏറ്റവും പുതിയ വിഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലാകുന്നത്.

കാറ് വാങ്ങിക്കാൻ കൂടെ വരാനാവശ്യപ്പെട്ടു, എത്തിച്ചത് ഹോട്ടലിലെ മുറിയിലേയ്ക്ക്! വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ടിക് ടോക് താരം അറസ്റ്റിൽ

നിറവയറിൽ അതിസുന്ദരിയായിട്ടാണ് ആലിയ പ്രത്യക്ഷപ്പെടുന്നത്.ബ്രഹ്മാസ്ത്ര എന്ന സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്യുന്ന ചടങ്ങിനെത്തിയതായിരുന്നു താരദമ്പതികൾ. സംവിധായകൻ അയൻ മുഖർജിയും ഇവർക്കൊപ്പമുണ്ടായിരുന്നു.

വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം, കഴിഞ്ഞ ഏപ്രിൽ 14 നായിരുന്നു ആലിയ-രൺബീർ വിവാഹം. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.