സാമാന്ത ചെയ്യുന്ന കാര്യങ്ങൾ ഉറ്റുനോക്കും, എപ്പോഴും അവളോട് ബഹുമാനമുണ്ട്; മനസ് തുറന്ന് നാഗചൈതന്യ

തെന്നിന്ത്യൻ താര ദമ്പതിമാരായ നാഗ ചൈതന്യയും സാമന്തയും കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആരാധകരെ പോലും ഞെട്ടിച്ച് ബന്ധം അവസാനിപ്പിച്ചതായി അറിയിച്ചത്. വിവാഹ ബന്ധം വേർപിരിയുന്ന കാര്യം സംയുക്ത പ്രസ്താവനയിലൂടെ ഇരുവരും അറിയിക്കുകയായിരുന്നു.

നിറവയറിൽ അതിസുന്ദരിയായി നടി ആലിയ ഭട്ട്; പ്രിയതമയെ ചേർത്തുപിടിച്ച് രൺബീർ, ചിത്രങ്ങളും വീഡിയോയും കാണാം

ഇപ്പോൾ, നടി സാമാന്തയോട് തനിക്ക് എപ്പോഴും ബഹുമാനം ഉണ്ടാകുമെന്ന് വെളിപ്പെടുത്തുകയാണ് നടൻ നാഗ ചൈതന്യ. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ തുറന്നു പറച്ചിൽ. സാമാന്ത ചെയ്യുന്ന കാര്യങ്ങളിൽ താൻ എപ്പോഴും ഉറ്റുനോക്കുന്നുവെന്നും നാഗ ചൈതന്യ കൂട്ടിച്ചേർത്തു.

‘താങ്ക്യു’ എന്ന ചിത്രമാണ് നാഗ ചൈതന്യയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. വിക്രം കെ കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. മാളവിക നായരും റാഷി ഖന്നയും ആണ് ചിത്രത്തിൽ നായികമാരായി അഭിനയിച്ചത്.

എസ് തമൻ ആണ് സംഗീത സംവിധായകൻ. വെങ്കട് ഡി പതി, മിഥുൻ ചൈതന്യ എന്നിവരാണ് ചിത്രം നിർമിച്ചത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.