ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. ചിത്രം പ്രേക്ഷകരിലേയ്ക്ക് ഈ മാസം 12 ന് എത്തും. ഇപ്പോൾ ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെ തന്റെ വൈറലായ ഓട്ടത്തക്കുറിച്ചും അതിനിടെയിലുണ്ടായ സംഭവത്തെക്കുറിച്ചും വീണ്ടും വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ.
ഓട്ടത്തിനിടെ ഒരു പെണ്ണ് പരിചയപ്പെടാൻ വന്നെന്നും ഇപ്പോൾ സമയമില്ല ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയക്കെന്നും പറഞ്ഞ് താൻ വീണ്ടും ഓടുകയായിരുന്നെന്നുമാണ് ഷൈൻ പറയുന്നു.
ഷൈൻ ടോം ചാക്കോയുടെ വെളിപ്പെടുത്തൽ വായിക്കാം………………..
പറഞ്ഞാ മനസിലാകാത്തവരുടെ അടുത്ത് നിന്നിട്ട് കാര്യമില്ലല്ലോ.. ഓടണം. ഒളിക്കാനൊന്നുമല്ല, രക്ഷപ്പെടാനാണ് അന്ന് ഓടിയത്. ആദ്യം തിയേറ്ററിൽ ഒരു റൗണ്ട് ഓടി. ഇവരൊക്കെ കൂടെ ഓടി. ഓട്ടം കൂടുന്തോറും ആൾക്കാരുടെ എണ്ണം കുറഞ്ഞു തുടങ്ങിയെന്നും. ഓട്ടത്തിനിടെ ഒരു പെണ്ണ് പരിചയപ്പെടാൻ വന്നെന്നും ഇപ്പോൾ സമയമില്ല ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയക്കെന്നും പറഞ്ഞ് ഞാൻ വീണ്ടും ഓടി.
‘ലിപ് ലോക്ക് ചെയ്യാൻ എനിക്കറിയില്ലെങ്കിൽ ഞാനും പഠിച്ച് ചെയ്യും’ ഷൈൻ ടോം ചാക്കോ
ഒടുന്നതിനിടെയിൽ തിയേറ്ററിന്റെ ഉള്ളിൽ കയറി, അപ്പോൾ ആളുകൾക്ക് ഷൂട്ട് ചെയ്യാൻ പറ്റില്ലല്ലോ. അവിടെ കുറച്ച് നേരം ഇരുന്ന് തന്റെ കിതപ്പ് മാറിയപ്പൊ ഞാൻ അവിടെ നിന്നും വീണ്ടും ഓടി. അപ്പൊഴാണ് ആ ഗ്രില്ലിന്റെ ഉള്ളിൽ പെടുന്നത്. അപ്പോൾ ഞാൻ വിചാരിച്ചു അവരോട് സംസാരിക്കാമെന്ന്. പിന്നെ ഓർത്തു വേണ്ട. അങ്ങനെ വീണ്ടും ആ വയ്യാത്ത കാലും വെച്ച് വീണ്ടും ഓടി. വയ്യാത്ത കാലും വെച്ച് ഒരാളെ ഓടിപ്പിക്കുന്നതല്ല പ്രശ്നം, ഞാൻ ഓടുന്നതാണ്.