കാറ് വാങ്ങിക്കാൻ കൂടെ വരാനാവശ്യപ്പെട്ടു, എത്തിച്ചത് ഹോട്ടലിലെ മുറിയിലേയ്ക്ക്! വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ടിക് ടോക് താരം അറസ്റ്റിൽ

കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ടിക് ടോക് താരം അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശി വിനീതാണ് പോലീസിന്റെ പിടിയിലായത്. ടിക്ടോകില്‍ തുടങ്ങി റീല്‍സിലൂടെ താരമായി മാറിയ ആളാണ് വിനീത്. സമൂഹ മാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്സും ഇയാള്‍ക്കുണ്ട്.

‘ദുരനുഭവം ഉണ്ടാകുന്നുവെങ്കിൽ നമ്മളായിട്ട് വളംവെച്ചുകൊടുത്തിട്ടോ വഴിയൊരുക്കിയിട്ടോ ആയിരിക്കും’ നടി ഇനിയയുടെ വാക്കുകൾ ചർച്ചയാകുന്നു

കാറ് വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടി പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ബലാത്സംഗക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.

ഒട്ടേറെ സ്ത്രീകൾ വിനീതിന്റെ വലയിൽ കുടുങ്ങിയതായിട്ടാണ് പോലീസ് അന്വേഷണത്തിൽ നിന്നും വ്യക്തമായത്. പലസ്ത്രീകളുമായിട്ടുള്ള സ്വകാര്യ ദൃശ്യങ്ങൾ വിനീത് മൊബൈലിൽ പകർത്തിയിരുന്നു. സ്വകാര്യ ചാറ്റുകൾ അടക്കം റെക്കോർഡ് ചെയ്ത് ഇയാൾ ഫോണിൽ സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ദൃശ്യങ്ങൾ കാണിച്ച് വിനീത് സ്ത്രീകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ, വിലപേശൽ നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.