എന്നെ കണ്ടില്ലേ… എല്ലാവരും എന്നോട് കഷണ്ടിയാണെന്ന് പറയാറുണ്ട്, പക്ഷേ’ അനുഭവങ്ങൾ പറഞ്ഞ് നടൻ സിദ്ധിഖ്

തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന ബോഡിഷെയ്മിങ്ങിനെ കുറിച്ച് വെളിപ്പെടുത്തി മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ സിദ്ധിഖ്. കഷണ്ടിയായതിന് പലരും കളിയാക്കാറുണ്ടെന്നും എന്നാൽ താൻ അതൊന്നും കാര്യമാക്കാറില്ലെന്നും പറയുകയാണ് താരം.

താൻ ആരെയും ഉപദേശിക്കാൻ പോകാറില്ലെന്നും അങ്ങനെ ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. എന്നെ കണ്ടില്ലേ… എല്ലാവരും എന്നോട് കഷണ്ടിയാണെന്ന് പറയാറുണ്ട്. പക്ഷെ ഞാൻ അതെന്റെ ഒരു മൈനസ് ആയി കണ്ടിട്ടില്ല.

ഞാൻ അതിനെ കുറിച്ച് ചിന്തിക്കുന്നുകൂടിയില്ല. നമ്മൾ നമ്മളെ പുകഴ്ത്താതിരുന്നാൽ ഒരുപാട് പേര് നമ്മളെ പുകഴ്ത്തും. അതുകൊണ്ട് നമ്മൾ നമ്മളെ പുകഴ്ത്തുകയെ ചെയ്യരുത്,’ നടൻ പറഞ്ഞു.

വേദിയിൽ വീണ്ടും ‘ദാസൻ-വിജയൻ’ കൂട്ടുകെട്ട്; ശ്രീനിവാസനെ ചേർത്തുപിടിച്ച് കവിളിൽ ചുംബിച്ച് മോഹൻലാൽ, മനസ് നിറയ്ക്കുന്ന ചിത്രം കാണാം

ആളുകളെ ഉപദേശിക്കാറുണ്ടോ എന്ന ചോദ്യത്തോടും താരം പ്രതികരിച്ചു. നമ്മൾ ആരെയും ഉപദേശിക്കാൻ നിക്കരുത്. ഉപദേശം ആർക്കും ഇഷ്ടമല്ല. കാരണം അവർക്കറിയാലോ കാര്യങ്ങളൊക്കെ. സ്വയം എങ്ങനെ നന്നാകാം എന്ന് ആലോചിക്കുകയെന്നല്ലാതെ മറ്റാരെയും ഉപദേശിക്കാൻ നോക്കരുത്. മഹാവീര്യർ ആണ് സിദ്ദിഖിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.