മലയാളികൾക്ക് പ്രിയപ്പെട്ട യുവനായകന്മാരിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ. സമൂഹിക മാധ്യമങ്ങളിൽ സജീവമായ താരം കമന്റുകളോട് പ്രതികരിക്കുന്നത് വളരെ കുറവാണെങ്കിലും പരിഹാസ കമന്റുകൾക്ക് മറുപടി നടൻ നൽകാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ എത്തിയ കമന്റിന് ഉണ്ണി നൽകിയ മറുപടിയാണ് വൈറലാകുന്നത്.
കഴിഞ്ഞദിവസം ബലാത്സംഗ കേസിൽ പിടിയിലായി ടിക്ടോക് താരം വിനീതുമായി താരത്തിന് സമ്യം ഉണ്ടെന്ന് തരത്തിൽ പ്രതികരണങ്ങൾ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ആരാധകർ ചോദ്യവുമായി രംഗത്ത് വന്നത്. ഉണ്ണിയേട്ടനെ പോലീസ് പിടിച്ചോ എന്നായിരുന്നു ഉയരുന്ന ചോദ്യം.
ഇതിന് നൽകിയ മറുപടിയാണ് വൈറലാകുന്നത്. ‘ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ? പോസ്റ്റ് കണ്ടു’ എന്നായിരുന്നു കമന്റ്. എന്നാൽ ഇതിന് ഉണ്ണി മുകുന്ദന്റെ മറുപടി ഇങ്ങനെ ‘ഞാൻ ഇപ്പോ ജയിലിലാണ്, ഇവിടെ ഇപ്പോ ഫ്രീ വൈഫൈ ആണ്, നിങ്ങളും വരൂ’ എന്നായിരുന്നു മറുപടി.
കഴിഞ്ഞ ദിവസമാണ് ബലാത്സംഗക്കേസിൽ ടിക് ടോക് താരം വിനീത് അറസ്റ്റിലായത്. കാർ വാങ്ങാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. വിനീതിന്റെ ഫോണിൽ നിരവധി സ്ത്രീകൾക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളും സ്വകാര്യ ചാറ്റുകൾ അടക്കം റെക്കോർഡ് ചെയ്ത് ഇയാൾ സൂക്ഷിച്ചിട്ടുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.