സമീപകാലത്ത് തീയേറ്ററുകളിൽ തുടരെ പരാജയങ്ങൾ നേരിട്ട ബോളിവുഡ് സൂപ്പർതാരമാണ് അക്ഷയ്കുമാർ. ഈ സാഹചര്യത്തിൽ വൃത്തികേടെന്ന് തോന്നിക്കുന്ന സിനിമകൾ ഇനി ചെയ്യില്ലെന്ന് വ്യക്തമാക്കി അക്ഷയ് കുമാർ രംഗത്തെത്തി. ആനന്ദ് എൽ. റായിയുടെ രക്ഷാബന്ധൻ എന്ന കുടുംബചിത്രത്തിലൂടെ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് താരം.
രക്ഷാബന്ധന്റെ പ്രചാരണത്തിനിടെയാണ് തന്റെ സിനിമാ തിരഞ്ഞെടുപ്പുകളെപ്പറ്റി താരം തുറന്നു പറഞ്ഞത്. വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളിലഭിനയിക്കാനാണ് തന്റെ ശ്രമമെന്ന് അക്ഷയ്കുമാർ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ഇമേജ് സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ ചെയ്യുന്ന ചിത്രങ്ങൾ കുടുംബങ്ങളെ തൃപ്തിപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്താറുണ്ട്. മോശമെന്ന് തോന്നുന്ന സിനിമകൾ ഇനി ചെയ്യില്ലെന്നും അക്ഷയ് കുമാർ കൂട്ടിച്ചേർത്തു.
സാമാന്ത ചെയ്യുന്ന കാര്യങ്ങൾ ഉറ്റുനോക്കും, എപ്പോഴും അവളോട് ബഹുമാനമുണ്ട്; മനസ് തുറന്ന് നാഗചൈതന്യ
‘സൈക്കോ ത്രില്ലറോ സോഷ്യൽ ഡ്രാമയോ ആകട്ടെ. യാതൊരു മടിയുമില്ലാതെ കുടുംബങ്ങൾ കയറി കാണണം. കുടുംബങ്ങൾ കണ്ട് അവരുടെ മനസ് നിറയ്ക്കുന്ന സിനിമകൾ ചെയ്യണമെന്നാണ് കരുതുന്നത്.’ അദ്ദേഹം പറഞ്ഞു. ഈ മാസം 11-നാണ് രക്ഷാബന്ധൻ തീയേറ്ററുകളിലെത്തുന്നത്. നാല് സഹോദരിമാരുടെ ഏക സഹോദരനായിട്ടാണ് അക്ഷയ് ചിത്രത്തിലെത്തുന്നത്. ഭൂമി പഡ്‌നേക്കറാണ് നായിക. ഹിമാൻഷു ശർമയും കനികാ ധില്ലനുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.