നടൻ ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിനമാണ് ഓഗസ്റ്റ് എട്ട്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി ആളുകളാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നത്. ഭാര്യ നസ്രിയയ്‌ക്കൊപ്പമായിരുന്നു ഇത്തവണയും ഫഹദിന്റെ പിറന്നാൾ ആഘോഷം. ആഘോഷത്തിന്റെ ചിത്രങ്ങൾ നസ്രിയ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചു.
പിറന്നാൾ അനുബന്ധിച്ച്, ഫഹദിനായി പ്രത്യേക കേക്കും നസ്രിയ കരുതിയിരുന്നു. ഫാഫ എന്നെഴുതിയ തൊപ്പിയും ഫഹദും നസ്രിയയും ധരിച്ചിട്ടുണ്ട്. അഹാന കൃഷ്ണ, കാളിദാസ് ജയറാം, ശിവദ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവർ കമന്റുകളുമായി എത്തി.
മലയൻകുഞ്ഞ് ആണ് ഫഹദിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന പാച്ചുവും അദ്ഭുത വിളക്കും എന്ന സിനിമയാണ് ഫഹദിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്ട്.