തന്റെ പേരും പറഞ്ഞ് സംസാരിക്കുന്ന വ്യജന്മാരിൽ വഞ്ചിതരാകരുതെന്ന് നടൻ ബാബു ആന്റണി ഒരു കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞതിനെ തുടർന്നാണ് നടൻ ആരാധകർക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നത്. വ്യാജന്മാരുടെ വലയിൽപ്പെട്ട കുടുംബം പങ്കുവച്ച വിവരങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ പങ്കുവച്ചാണ് ബാബു ആന്റണി വ്യജന്മാർക്കെതിരെ രംഗത്തെത്തിയത്. മിമിക്രി കലാകാരന്മാർ അനുകരിക്കുന്ന ശബ്ദത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് തന്റെ ശബ്ദമെന്നും നടൻ വ്യക്തമാക്കുന്നു.
‘ദയവായി ഇത്തരം വ്യാജന്മാരിൽ വഞ്ചിതരാകരുത്. മിക്ക മിമിക്രി കലാകാരന്മാരും അനുകരിക്കുന്ന ശബ്ദത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് എന്റെ ശബ്ദം. ഈയിടെ പങ്കെടുത്തൊരു ടിവി ഷോയിൽ ഞാൻ അത് വ്യക്തമാക്കിയതാണ്.
ജാക്സൺ എന്ന കഥാപാത്രത്തിന് വേണ്ടി സൃഷ്ടിച്ച ‘നാടോടി’ എന്ന സിനിമയിൽ നിന്നാണ് അവർ എന്റെ ശബ്ദം കൂടുതലായി അനുകരിക്കുന്നത്. യഥാർത്ഥ ജീവിതത്തിൽ ജാക്‌സനെപ്പോലെ ഞാൻ ചിരിക്കുക പോലും ചെയ്യാറില്ല’, എന്ന് ബാബു ആന്റണി കുറിച്ചു.
‘മരണത്തെ മുഖാമുഖം കണ്ട് നടൻ അനീഷ് രവി’ പാറിപ്പറക്കുന്ന വാർത്തകളിൽ പ്രതികരണവുമായി നടൻ അനീഷ് രവി
പവർ സ്റ്റാർ എന്ന ഒമർലുലു ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ബാബു ആന്റണി ആരാധകരിപ്പോൾ. നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ സ്വന്തം ആക്ഷൻ കിംഗ് തിരിച്ചെത്തുന്നു എന്നതാണ് അതിന് കാരണം. 2020ലാണ് പവർ സ്റ്റാർ പ്രഖ്യാപിച്ചത്.