ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിലൊരിൽ മുൻപന്തിയിൽ നിൽക്കുന്ന നടനാണ് ആമിർ ഖാൻ. അദ്ദേഹം നായകനായെത്തുന്ന ലാൽ സിങ് ഛദ്ദ എന്ന ചിത്രം ഇപ്പോൾ പ്രദർശനത്തിനൊരുങ്ങുകയാണ്. ഈയവസരത്തിൽ തന്റെ ചെറുപ്പകാലത്തേക്കുറിച്ചും നേരിട്ട ദുരിതക്കാലത്തെ കുറിച്ചും ഓർത്തെടുക്കുകയാണ് താരം.
സിനിമയുടെ ഗ്ലാമർ ലോകത്തേക്കെത്തുന്നതിന് മുമ്പ് സ്‌കൂൾ ഫീസ് കെട്ടാൻ പോലും പണമില്ലാതിരുന്ന ഒരവസ്ഥയുണ്ടായിരുന്നുവെന്ന് ആമിർ പറയുന്നു. ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആമിർ തന്റെ കഷ്ടപ്പാടുകൾ നിറഞ്ഞ നാളുകളേക്കുറിച്ച് ഓർത്തെടുത്തത്. തന്റെ കുടുംബം കടക്കെണിയിലായതിനെ കുറിച്ചും എട്ട് വർഷം കടുത്ത പ്രതിസന്ധി നേരിട്ടതിനെ കുറിച്ചും ആമിർ ഖാൻ പറഞ്ഞു.
സിനിമാ നിർമാതാവായിരുന്ന താഹിർ ഹുസ്സൈന്റേയും സീനത്ത് ഹുസ്സൈന്റേയും മകനാണ് ആമിർ. ഫൈസൽ ഖാൻ, ഫർഹത്ത് ഖാൻ, നിഖാത്ത് ഖാൻ എന്നിവരാണ് സഹോദരങ്ങൾ. 1973-ൽ യാദോം കി ബാരാത്ത് എന്ന ചിത്രത്തിലൂടെ ബാലതാരാമായാണ് ആമിർ സിനിമയിലെത്തിയത്. 1988-ൽ ഖയാമത്ത് സേ ഖയാമത്ത് തക് എന്ന ചിത്രത്തിലൂടെ നായകനുമായി.
ഫഹദിന് പിറന്നാൾ; പ്രത്യേക കേക്ക് കരുതി ‘ഫാഫ’ തൊപ്പിയണിഞ്ഞ് നടി നസ്രിയ
ആമിർഖാൻ പറയുന്നത് വായിക്കാം……………………..
സ്‌കൂൾ പഠനകാലത്ത് ആറാം ക്ലാസിൽ ആറ് രൂപ, ഏഴാം ക്ലാസിൽ ഏഴുരൂപ, എട്ടാം ക്ലാസിൽ എട്ടുരൂപ എന്നരീതിയിലായിരുന്നു ഫീസ് നൽകേണ്ടിയിരുന്നത്. ഞാനും സഹോദരങ്ങളും എപ്പോഴും ഫീസ് നൽകാൻ വൈകും. രണ്ട് തവണ താക്കീത് നൽകിയിട്ടും പണമടയ്ക്കാത്തതിനാൽ സ്‌കൂൾ അസംബ്ലിയിൽ എല്ലാവരുടെ മുന്നിൽ വെച്ച് പേര് വിളിക്കും.