ബിഗ് ബോസ് 4-ാം സീസണിലൂടെ വൈറലായ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. മറ്റൊരു സീസണിലെയും മത്സരാർത്ഥികൾക്ക് ലഭിക്കാത്ത അത്രയും വലിയ ആരാധകരെയാണ് റോബിൻ സമ്പാദിച്ചത്. താരം എത്തുന്ന സ്ഥലത്തെ ആൾക്കൂട്ടവും, ആരാധകരുടെ സ്‌നേഹ പ്രകടനവും പലപ്പോഴും വൈറലാകാറുണ്ട്.
ഒരു ഘട്ടത്തിൽ സീസണിലെ അവസാന അഞ്ചിൽ ഇടംപിടിച്ചേക്കുമെന്ന് വരെ പ്രേക്ഷകർ വിലയിരുത്തിയുന്ന താരം സഹമത്സരാർത്ഥിയായ റിയാസ് സലീമിനെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്താവുകയായിരുന്നു. എന്നാൽ പുറത്ത് ഇറങ്ങിയ റോബിനെ കാത്തിരുന്നത് വൻ സ്വീകരണമായിരുന്നു.
നാട്ടിൽ എത്തിയതിന് പിന്നാലെ ഉദ്ഘാടനങ്ങളും അഭിമുഖങ്ങളും ഫോട്ടോഷൂട്ടുകളും ഒക്കെയായി തിരക്കിലാണ് താരം. സാമൂഹിക മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരം കൂടിയാണ് ഡോ. റോബിൻ. ഇപ്പോഴിതാ, റോബിൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധനേടുന്നത്. ഓണത്തിനു മുന്നോടിയായി നടത്തിയ ഫോട്ടോഷൂട്ട് ആണ് താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ‘ഹാപ്പി ഓണം’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിൽ റോബിനൊപ്പം എട്ട് പെൺകുട്ടികളാണ് അണിനിരക്കുന്നത്.
പ്രമുഖ ഇൻസ്റ്റാഗ്രാം മോഡലുകളും സിരിയൽ താരങ്ങളും ഈ ചിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്. രസകരമായ കമന്റുകളാണ് ആരാധകർ ചിത്രത്തിന് താഴെ നൽകുന്നത്. ആറാടുകയാണല്ലോ, കള്ള കൃഷ്ണൻ, അവിവാഹിതനായ ഈ ഡോക്ടറെ ഒന്ന് ജീവിക്കാൻ അനുവദിക്കൂ, ടൊവിനോ തോമസിന് വെല്ലുവിളിയാണോ, എവിടെച്ചെന്നാലും ആരാധികമാരുടെയും കോമ്പോകളുടെയും ശല്യം, ഇനി എത്ര കോമ്പോ ഫാൻസ് വരുമെന്ന് വല്ല പിടിയും ഉണ്ടോ, കളർ ആയിട്ടുണ്ടല്ലോ ഇങ്ങനെ നീളുന്നു കമന്റുകൾ.
കഴിഞ്ഞ ദിവസം നടൻ ദിലീപുമായി വീഡിയോ കോളിൽ സംസാരിക്കുന്ന വീഡിയോ റോബിൻ പങ്കുവച്ചിരുന്നു. ഇതും ഏറെ ശ്രദ്ധനേടിയിരുന്നു. റോബിൻ വിളിച്ച കോളിൽ ദിലീപ് കൈ പൊക്കി അഭിവാദ്യം ചെയ്ത് സംസാരിക്കുന്നതാണ് വീഡിയോ.