‘അത്രയും നിരീക്ഷിച്ചിട്ടില്ല, പക്ഷെ അവരെ ഒരുമിച്ച് കാണാൻ എനിക്കിഷ്ടമാണ്’ വിജയ്-രശ്മിക ജോഡിയെ കുറിച്ച് ദുൽഖർ സൽമാന്റെ വെളിപ്പെടുത്തലുകൾ

സിനിമാ മേഖലയിൽ ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുകയാണ് നടൻ വിജയ് ദേവരക്കൊണ്ടയും നടി രശ്മിയും തമ്മിലുള്ള ബന്ധം. താരങ്ങൾ പ്രണയത്തിലാണോ എന്ന ചോദ്യത്തിന് ഇതുവരെയും വ്യക്തമായ മറുപടി നൽകാൻ ഇരുവരും തയ്യാറാകാത്തതാണ് ഗോസിപ്പുകൾക്ക് തിരശീല വീഴാത്തതിന് കാരണവും.

ഗീതാ ഗോവിന്ദം ഡിയർ കംറേഡ് എന്നീ തെലുങ്ക് സിനിമകളിലെ ഇരുവരുടെയും കെമിസ്ട്രി തന്നെയാണ് ഗോസിപ്പുകൾക്ക് അടിസ്ഥാനം എന്നും പറയേണ്ടതായി വരും. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കെമിസ്ട്രി കൂടിയായിരുന്നു ഇരുവരുടെയും.

എന്നാൽ ഞങ്ങൾ രണ്ട് പേരും സുഹൃത്തുക്കൾ മാത്രമാണെന്നാണ് വിജയ് ദേവരകൊണ്ടയും രശ്മികയും പല തവണ ആവർത്തിച്ചത്. അടുത്തിടെ കോഫി വിത്ത് കരണിൽ അതിഥിയായെത്തിയപ്പോഴും വിജയ് ദേവരകൊണ്ട ഇത് തന്നെയായിരുന്നു പറഞ്ഞത്. എങ്കിലും ആരാധകരുടെ സംശയങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല.

ഇപ്പോഴിതാ വിജയും രശ്മികയും പ്രണയത്തിലാണോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. ദുൽഖറിന്റെ പുതിയ ചിത്രമായ സീതാ രാമത്തിൽ രശ്മികയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. രണ്ട് പേരും തന്റെ അടുത്ത സുഹൃത്തുക്കളാണെങ്കിലും ഇക്കാര്യം തനിക്കറിയില്ലെന്നാണ് ദുൽഖർ വ്യക്തമാക്കിയത്.

തെന്നിന്ത്യൻ താരസുന്ദരി ഹൻസിക മോത്വാനി വിവാഹ ജീവിതത്തിലേയ്ക്ക്…? വരനെ അറിയാൻ ആകാംക്ഷയോടെ ആരാധകർ

‘എനിക്കറിയില്ല. എനിക്കവരുമായി നല്ല അടുപ്പമുണ്ട്, പക്ഷെ ഞാനെല്ലാവരെയും ബഹുമാനിക്കുന്നു. നിങ്ങൾ ആരെയാണ് ഡേറ്റ് ചെയ്യുന്നതെന്ന് ചോദിക്കുന്ന ഒരു ഫ്രണ്ട് അല്ല ഞാൻ. ആർക്കെങ്കിലും അതേപറ്റി എന്നോട് പറയണമെന്നുണ്ടെങ്കിൽ അവർ പറയും. ഞാൻ രണ്ട് പേരെയും അത്രയും നിരീക്ഷിച്ചിട്ടില്ല. പക്ഷെ അവരെ ഒരുമിച്ച് കാണാൻ എനിക്കിഷ്ടമാണ്,’ ദുൽഖർ പറയുന്നു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.