മലയാള സിനിമയിലെ റൊമാന്റിക്ക് ജോഡികളായി പ്രേക്ഷകർ ഏറ്റെടുത്ത താരങ്ങളാണ് നടൻ കുഞ്ചോക്കോ ബോബനും നടി ശാലിനിയും. ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ തുടങ്ങി പിന്നീട് നിരവധി ചിത്രങ്ങളിലാണ് താര ജോഡികൾ എത്തിയത്. മലയാളത്തിൽ തരംഗമുണ്ടാക്കിയ ചിത്രങ്ങളിൽ ഒന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ അനിയത്തി പ്രാവ്.
വലിയ പ്രചാരമൊന്നുമില്ലാതെ എത്തിയ ചിത്രം തിയറ്ററുകളിൽ വൻ വിജയമാണ് നേടിയത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
താരങ്ങൾ വിവാഹിതരാകുമോ എന്ന ചോദ്യവും ആരാധകർക്കിടയിലുണ്ടായിരുന്നു. എന്നാൽ ശാലിനി നടൻ അജിത്തിനെ വിവാഹം ചെയ്തതോടെ പ്രചരണങ്ങളും കെട്ടടങ്ങി. ശേഷം വിവാഹത്തോടെ നടി ശാലിനി സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തു.
ചാക്കോച്ചൻ ആ സമയം ചോക്ലേറ്റ് ബോയി എന്ന ഇമേജ് മാറ്റി വ്യത്യസ്ത കഥാപാത്രങ്ങൾ അവതരിപ്പിച്ച് മുന്നേറി പോവുകയും ചെയ്തു. ഇപപോൾ, ശാലിനിയെക്കുറിച്ചുള്ള സൗഹൃദത്തെക്കുറിച്ച് ചാക്കോച്ചൻ പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ചാക്കോച്ചൻ ശാലിനിയുമായുളള സൗഹൃദത്തെക്കുറിച്ചും ഇനിയൊരു സിനിമ ചെയ്യുന്നതിനെ കുറിച്ചുമൊക്കെ സംസാരിച്ചത്.
ശ്യാമിലി, അസിൻ, ജൂഹി ചൗള ഇവർക്കൊപ്പമൊക്കെ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും താരം സംസാരിച്ചു. ജൂഹി ചൗളയ്ക്കൊപ്പമൊക്കെ അഭിനയിച്ചത് വളരെ നല്ല ഓർമകളാണ്. കൂളായിരുന്നു അവർ. ഹരികൃഷ്ണൻസിലാണ് ജൂഹിക്കൊപ്പം അഭിനയിച്ചത്. വർഷങ്ങൾക്ക് ശേഷം കണ്ടപ്പോഴും അതേ സൗഹൃദം പുതുക്കാൻ സാധിച്ചു. അതുപോലെ അസിൻ നാട്ടിൽ വരുമ്പോൾ സംസാരിക്കാറുണ്ട്. എറണാകുളത്ത് വരുമ്പോൾ കാണാറുമുണ്ട്, ചാക്കോച്ചൻ പറഞ്ഞു.