സ്ത്രീകൾ പുറത്തിയറങ്ങിയതിന് ശേഷമാണ് പീഡനം വർധിച്ചതെന്ന് അന്ന് പറഞ്ഞു; ഇന്ന് സ്ത്രീകളെ അടിച്ചുതാഴ്ത്തി മറ്റൊരു പരാമർശം കൂടി! ‘ശക്തിമാനെ’ എയറിൽ കയറ്റി ആരാധകർ

തൊണ്ണൂറുകളിലെ കുട്ടികളടക്കമുള്ളവരെ ഇന്ത്യൻ ടെലിവിഷന് പിടിച്ചിരുത്തിയ ഒന്നായിരുന്നു ശക്തിമാൻ എന്ന പരമ്പര. സൂപ്പർഹീറോയായി എത്തിയ ശക്തിമാനെ തന്മയത്വത്തോടെ അവതരിപ്പിച്ചത് നടൻ മുകേഷ് ഖന്നയായിരുന്നു. ഈ ഒരൊറ്റ കഥാപാത്രത്തിലൂടെ നിരവധി ആരാധകരെയാണ് നടൻ സമ്പാദിച്ചത്. ദുരദർശനിൽ ആണ് പരമ്പര സംപ്രേഷണം ചെയ്തിരുന്നത്.

എന്നാൽ അടുത്തിടെയായി ഞെട്ടിപ്പിക്കുന്ന വളരെ വിചിത്രമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയാണ് താരം വാർത്തകളിൽ നിറയുന്നത്. 2020-ൽ മീടൂവിനെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ മുതിർന്ന നടൻ വിമർശനത്തിന് വിധേയനായിരുന്നു. സ്ത്രീകൾ പുറത്തിറങ്ങി ജോലിക്ക് പോയതിന് ശേഷമാണ് ലൈംഗികാതിക്രമവും പീഡനങ്ങളും വർധിച്ചതെന്നായിരുന്നു അന്നത്തെ വിവാദ പ്രസ്താവന.

ഇന്ന് സമാന രീതിയിലുള്ള മറ്റൊരു പ്രസ്താവന കൂടി നടത്തിയിരിക്കുകയാണ് നടൻ. മുകേഷ് അടുത്തിടെ തന്റെ യൂട്യൂബ് ചാനലായ ഭീഷം ഇന്റർനാഷണലിൽ പങ്കുവച്ച വീഡിയോയിലാണ് വിവാദമായ പ്രസ്താവന നടത്തിയത്. ‘അത്തരം പെൺകുട്ടികൾ നിങ്ങളെയും വശീകരിക്കുമോ?’ എന്ന ടൈറ്റിലിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ സെക്സിന് താൽപര്യമുണ്ടെന്ന് പറയുന്ന പെൺകുട്ടികൾ അത് തൊഴിലാക്കിയവരാണെന്നാണ് മുകേഷ് ഖന്ന പറയുന്നത്.

ചുറ്റിനും ഏഴ് സുന്ദരിമാർ, ഒത്തനടുവിൽ ഡോ. റോബിൻ; ഇതാര് ഓണത്തിനെത്തിയ ശ്രീകൃഷ്ണനോ എന്ന് ആരാധകർ, ചിത്രങ്ങൾ വൈറലാകുന്നു

‘ഏതെങ്കിലും പെൺകുട്ടി ഒരു ആൺകുട്ടിയോട് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാൽ, അവൾ ഒരു പെൺകുട്ടിയല്ല, അവൾ ഒരു ലൈംഗികത്തൊഴിലാളിയാണ്. കാരണം ഒരു പരിഷ്‌കൃത സമൂഹത്തിൽ പെട്ട ഒരു മാന്യയായ പെൺകുട്ടി ഒരിക്കലും ഇത്തരം കാര്യങ്ങൾ പറയില്ല’ ശക്തിമാൻ താരം വീഡിയോയിൽ പറഞ്ഞു.

ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ പറയുന്ന പകുതി കാര്യങ്ങളും സ്ത്രീവിരുദ്ധമാണ്. ഇൻറർനെറ്റിലും യഥാർത്ഥ ജീവിതത്തിലും സ്ത്രീകളാൽ വശീകരിക്കപ്പെടാതിരിക്കാൻ പുരുഷന്മാരോട് താരം പറയുന്നുണ്ട് കൂടാതെ സെക്സ് റാക്കറ്റുകൾ നടത്തുന്നതും നിരപരാധികളായ പുരുഷന്മാരെ ബ്ലാക്ക് മെയിൽ ചെയ്യുന്നത് സ്ത്രീകൾ ആണെന്നും മുകേഷ് ഖന്ന ആരോപിക്കുന്നുണ്ട്. ഇതോടെ ആരാധകർ തന്നെ നടനെതിരെ തിരിഞ്ഞിരിക്കുകയാണ്. വൻ ട്രോളുകൾക്കാണ് നടൻ ഇരയാകുന്നത്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.