സിനിമാ താരങ്ങളുടെ ജീവിതത്തിലെ സന്തോഷവും സങ്കടവും അറിയാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. വിവാഹ ജീവിതവും തകർച്ചയും പ്രണയവും എല്ലാം ആകാംക്ഷയോടെയാണ് പലരും അറിയുന്നത്. അത്തരത്തിൽ ആരാധകർക്ക് ആവേശമാകുന്ന ഒരു വാർത്തയാണ് ഇപ്പോൾ ചർച്ചയാവുന്നത്. തെന്നിന്ത്യൻ നടി ഹൻസിക മോത്വാനി വിവാഹിതയാകുന്നുവെന്നാണ് വാർത്തകൾ എത്തുന്നത്.
തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിൽ അഭിനയിച്ച് ശ്രദ്ധനേടിയ തെന്നിന്ത്യൻ സുന്ദരി ഹൻസിക വിവാഹജീവിതത്തിലേയ്ക്ക് കടക്കുന്നുവെന്ന വാർത്ത ആരാധകരിലും അമ്പരപ്പുളവാക്കിയിട്ടുണ്ട്.
താരത്തിന്റെ വരൻ ആരാണെന്ന് അറിയാനുള്ള ആവേശത്തിലാണ് ഒരു പക്ഷം ആരാധകർ. തമിഴ് സിനിമാ മാധ്യമങ്ങളാണ് താരത്തിന്റെ വിവാഹ വാർത്ത സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.
മുംബൈ നഗരത്തിലൂടെ സ്റ്റൈലിഷ് ലുക്കിൽ നടൻ ദിലീപ്; വീഡിയോ ആരാധകർക്കിടയിൽ വൈറലാകുന്നു
30 പിന്നിടുന്ന നടി ഹൻസിക, ഒരു അറിയപ്പെടുന്ന ബിസിനസുകാരനെയാണ് വിവാഹം ചെയ്യാൻ പോകുന്നതെന്നാണ് റിപ്പോർട്ട്. വരൻ ദക്ഷിണേന്ത്യയിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ മകൻ കൂടിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വിവാഹ നിശ്ചയത്തിനുള്ള തിയ്യതി തീരുമാനിച്ചതായും ഒരുക്കങ്ങൾ നടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം നടി ഇതുവരേയും ഔദ്യോഗികമായി വാർത്തകളിൽ പ്രതികരിച്ചിട്ടില്ല.