‘മാസ് മസാല പടങ്ങളിലേക്ക് വിളിക്കട്ടേ, ഞാൻ പോയി അഭിനയിക്കാം… എനിക്കതിൽ കുഴപ്പമില്ല’ ചുരുളിയിലെ ‘പെങ്ങൾ തങ്ക’യായി ഞെട്ടിച്ച ഗീതി സംഗീത പറയുന്നു

പെങ്ങൾ തങ്ക എന്ന പേര് കേൾക്കുമ്പോൾ തന്നെ പ്രേക്ഷകരുടെ കണ്ണുകളിലേയ്ക്ക് ഓടിയെത്തുന്നത് നടി ഗീതി സംഗീതയുടെ മുഖമാണ്. നടി ചുരുളി എന്ന ചിത്രത്തിൽ കൈകാര്യം ചെയ്ത കഥാപാത്രമായിരുന്നു പെങ്ങൾ തങ്ക. യുവാക്കളെയും സിനിമാപ്രേമികളെയുമൊക്കെ വലിയ രീതിയിൽ ആകർഷിച്ച കഥാപാത്രം കൂടിയായിരുന്നു ഇത്.

ചുരുളിയിലൂടെ കിട്ടിയ ബ്രേക്കിന് പിന്നാലെ നിരവധി സിനിമകളിൽ തിളങ്ങുകയാണ് ഗീതി സംഗീത. തുറമുഖം എന്ന ചിത്രത്തിലും മമ്മൂട്ടി ചിത്രത്തിലും താരം എത്തുന്നുണ്ട്. അതേ സമയം പ്രകൃതി സിനിമകളുടെ ഭാഗമാവുന്നത് എന്ത് കൊണ്ടാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടി. ഗീതി സംഗീത എന്ന് പറയുമ്പോൾ ആദ്യം ചുരുളിയാണ് വരിക. പിന്നെ കുറേ അഭിമുഖത്തിന്റെ ലിങ്കുകളും വരും. ഗീതി സംഗീത ഹോട്ട് എന്ന് പറഞ്ഞ് ഇതുവരെ കണ്ടിട്ടില്ലെന്നാണ് നടി പറയുന്നത്.

‘എന്നെ തേടി വരുന്ന സിനിമകൾ ഞാൻ ചെയ്യുന്നു എന്നേയുള്ളു. മാസ് മസാല പടങ്ങളിലേക്ക് വിളിക്കട്ടേ, ഞാൻ പോയി അഭിനയിക്കാം. എനിക്കതിൽ കുഴപ്പമില്ലെന്നും ഗീതി സംഗീത പറഞ്ഞു. തുറമുഖം നാടകം ചെയ്തപ്പോൾ ഞാൻ അഭിനയിച്ചിരുന്നു. രാജീവ് രവി അത് സിനിമയാക്കുമ്പോൾ അതിൽ ഞാനുണ്ടാവില്ലെന്നാണ് പറഞ്ഞിരുന്നത്. നാടകത്തിൽ മൂന്ന് നടിമാരെയുള്ളു.

സിനിമയിൽ വരുമ്പോൾ പൂർണി, ദർശന, നിമിഷ എന്നിവരാണ് ആ കഥാപാത്രങ്ങൾ ചെയ്യുന്നത്. ക്യാരക്ടറായി വന്നപ്പോഴാണ് ഒരു ഉമ്മയുടെ റോളുണ്ട്, ചെയ്യാൻ പറ്റുമോന്ന് ചോദിക്കുന്നത്. സത്യത്തിൽ അതിന്റെ ഭാഗമാവണം എന്ന ആഗ്രഹമേ എനിക്കുണ്ടായിരുന്നുള്ളു. ഇത് ചരിത്രത്തിന്റെ ഭാഗമാവാൻ പോവുന്ന സിനിമയാണെന്നും നടി കൂട്ടിച്ചേർത്തു.

‘പതിവായി ആവശ്യമുള്ള എല്ലാ മസാലകളും ഞങ്ങളുടെ സീരിയലിലും ഉണ്ടായിരുന്നു’ മഞ്ഞിൽവിരിഞ്ഞ പൂവ് പരമ്പരയെ കുറിച്ച് മനസ് തുറന്ന് യുവ കൃഷ്ണ

എൻജിനീയറായിരുന്ന കാലത്ത് ആ ജോലി ഉപേക്ഷിച്ച് സിനിമയിൽ വരാനുണ്ടായ കാരണവും നടി വെളിപ്പെടുത്തി. ‘ജോലി വിടാനുണ്ടായ കാരണം ഞാനത് ഇഷ്ടപ്പെട്ട് ചെയ്യുന്ന കാര്യമല്ലാത്തത് കൊണ്ടാണ്. എനിക്കിഷ്ടമുള്ളത് ചെയ്യണമെന്നാണ് അന്നൊക്കെ ആലോചിച്ചിരുന്നത്. അങ്ങനെ ജോലി റിസൈൻ ചെയ്തു. ശേഷം നാടകത്തിൽ അഭിനയിച്ച് തുടങ്ങി. അതിൽ നിന്നാണ് ഓഡിഷനിലൂടെ സിനിമയിലേക്ക് എത്തുന്നത്. ആ കാലഘട്ടം തീരുമാനങ്ങൾ എടുക്കുന്നതിന്റെ കൺഫ്യൂഷനുണ്ടായിരുന്നു. എനിക്ക് വട്ടാണെന്ന് പലരും പറയാറുണ്ട്. ജോലി റിസൈൻ ചെയ്തിട്ട് അഭിനയിക്കാൻ ഇറങ്ങിയോന്ന് ചോദിക്കുന്നവരുണ്ട്. ഗീതിയ്ക്ക് വട്ടാണല്ലേ എന്നാണ് ചിലരുടെ ചോദ്യമെന്നും നടി പറയുന്നു.

ചുരുളിയിലെ ക്യാരക്ടറിനെ കുറിച്ച് പറഞ്ഞപ്പോൾ കോസ്റ്റിയൂമിനെ പറ്റിയാണ് ആദ്യം പറഞ്ഞത്. ബ്ലൗസും മുണ്ടുമാണ് വേഷം. താഴ്വാരത്തിലെ സുമലതയുടെ ലുക്ക് കാണിച്ചു. ഈയൊരു ടൈപ്പ് കഥാപാത്രമായിരിക്കുമെന്ന് പറഞ്ഞു. പിന്നെ വാക്സ് ചെയ്യുകയോ, ത്രെഡ് ചെയ്യുകയോ മുടി കളറ് ചെയ്യുകയോ ഒന്നും പാടില്ലെന്ന് പറഞ്ഞു. കാരണം കാട്ടിലെ കഥാപാത്രമാണ്. അത് സാധാരണയുള്ളത് പോലെ വേണം. തടി കൂട്ടാനും പറഞ്ഞു. ലൊക്കേഷനിലെത്തിയതിന് ശേഷമാണ് ബാക്കി കാര്യങ്ങളൊക്കെ റെഡിയാവുന്നതെന്നും ഗീതി സംഗീത കൂട്ടിച്ചേർത്തു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.