മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. അദ്ദേഹം സമ്മാനിച്ച ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകർ ഇന്നും ആവേശം ചോരാതെയാണ് കാണുന്നത്. പ്രിയദർശന്റെ മിക്ക സിനിമകളിലും ഒരു അന്യഭാഷാ സാന്നിധ്യം നമുക്ക് കാണാൻ സാധിക്കും. ചിലപ്പോൾ അതു നായിക ആകാം അല്ലേൽ വില്ലൻ ആകാം. അവർ ഒക്കെ ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ തന്നെ ഉണ്ട്.
ചുരുക്കം ചില സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ഈ താരങ്ങൾ മലയാളികൾക്ക് മറക്കാനാകാത്ത മുഖങ്ങളുമാണ്. കാലാപാനിയിലെ തബു, വന്ദനത്തിലെ നായിക ഗിരിജ ഷെട്ടാർ, വെട്ടത്തിലെ നായികയായി എത്തിയ മുംബൈ സ്വദേശിനി ഭാവനാ പാണി, ചന്ദ്രലേഖയിലെ പൂജ ബത്രാ, മേഘത്തിലെ പ്രിയ ഗിൽ അങ്ങനെ നീളും പ്രിയദർശൻ എത്തിച്ച അന്യഭാഷ നടിമാരുടെ ലിസ്റ്റ് എടുത്താൽ. അതുപോലെ വീണ്ടും വാർത്തകളിൽ നിറയുന്നത് കാക്കകുയിൽ എന്ന ചിത്രത്തിൽ രാധിക മേനോനായി എത്തിയ നടി അർസൂ ഗോവിത്രിക്കർ ആണ്.
മോഹൻലാലും, മുകേഷും, ജഗതി ശ്രീകുമാറും, ഇന്നസെന്റും ഒക്കെ കൂടി ഒരുപാട് ചിരിപ്പിച്ച സിനിമയിലെ മറക്കാൻ കഴിയാത്ത മുഖം കൂടിയാണ് അർസൂവിന്റേത്. അർസൂ മലയാളത്തിൽ ഈ ഒരു ഒറ്റ ചിത്രത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. മോഹൻലാൽ അവതരിപ്പിച്ച കുഞ്ഞുണ്ണി എന്ന കഥാപാത്രത്തിന്റെ കാമുകി രാധിക മേനോൻ ആയിട്ടാണ് അർസൂ എത്തിയത്. എന്നാൽ ബോളിവുഡ് നടൻ സുനിൽ ഷെട്ടിയാണ് യഥാർത്ഥ കുഞ്ഞുണ്ണി.
ആരാരും കണ്ടിലെന്നോ ആകാശപൊയ്കക്കുളിൽ അമ്മാനപ്പൊന്നും പൂന്തോണി എന്ന ഗാനത്തിൽ മോഹൻലാലിനും സുനിൽ ഷെട്ടിക്കും ഒപ്പം നിറഞ്ഞു നിൽക്കുന്നത് അർസൂവാണ്. ചിത്രത്തിന്റെ ആദ്യ പകുതിക്ക് ശേഷം മോഹൻലാലിനും മുകേഷിനും ഒപ്പം ഒരു പ്രധാന കഥാപാത്രമായി മാറുന്നുണ്ട് നടി അർസൂ. പാടാം വനമാലി നിലവിൻ പാൽ മഴ പൊഴിയറായി എന്ന ഗാനത്തിൽ ചുവടു വെക്കുന്നതും അർസൂ ഗോവിത്രിക്കർ തന്നെയാണ്.
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ അർസൂ, മോഡലിംഗ് രംഗത്തു നിന്നാണ് സിനിമയിലേക്ക് ചേക്കേറിയത്. കാക്കകുയിൽ സിനിമക്ക് ശേഷം അർസൂവിനെ പ്രേക്ഷകർ കാണുന്നത് തെലുങ്ക് ചിത്രമായ മനസുദോയിൽ ആയിരുന്നു. ചിമ്പു നായകനായ മന്മദനിലും അർസൂ പിന്നീട് അഭിനയിച്ചു.
ബോളിവുഡ് ചിത്രമായ മേരെ ബാപ് പെഹ്ലെ ആപ് എന്ന പ്രിയദർശൻ ചിത്രത്തിലും നടി ശ്രേദ്ധയമായ വേഷം കൈകാര്യം ചെയ്തു. നാഗിൻ എന്ന സൂപ്പർഹിറ്റ് സീരിയലിലെ ഒരു പ്രധാന കഥാപാത്രത്തെ അർസൂ അവതരിപ്പിച്ചിരുന്നു. ഇപ്പോഴും മോഡലിംഗ് രംഗത്ത് സജീവമാണ് നടി. സിദ്ധാർത്ഥ് സബർവാളിനെയാണ് വിവാഹം ചെയ്തത് എങ്കിലും ആ ബന്ധം അധികനാൾ നീണ്ടു നിന്നില്ല. ആഷ്മാൻ ആണ് നടിയുടെ മകൻ.