സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ നായികയായി തമന്ന ഭാട്ടിയ…? ചിത്രത്തിൽ കിടിലൻ പ്രണയരംഗങ്ങളും! ‘ജയിലർ’ ചിത്രത്തിന്റെ ചൂടേറിയ ചർച്ചകൾ

തെന്നിന്ത്യയുടെ സ്റ്റൈൽ മന്നനാണ് നടൻ രജനീകാന്ത്. തമിഴകം ഒന്നടങ്കം താരത്തിന്റെ ആരാധകരാണ്. പ്രേക്ഷകരിൽ ഹരംകൊള്ളിക്കുന്ന നിരവധി സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച രജനികാന്തിന്റെ പുത്തൻ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ജയിലർ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനായി അഭിനയിക്കുന്ന പുതിയ സിനിമ. വർഷത്തിൽ ഒരു സിനിമ എന്ന നിലയിലാണ് താരമിപ്പോൾ അഭിനയിക്കുന്നതും.

ആഗസ്റ്റ് പതിനഞ്ചിനോ ഇരുപതിനോ ആണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം. നെൽസൻ ദിലീപ് കുമാർ സംവിധാനം ചെയ്ത് സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രമാണ് ജയിലർ. അനിരുദ്ധാണ് സംഗീതം നിർവഹിക്കുന്നതും. കന്നടത്തിലെ സൂപ്പർതാരം ശിവരാജ് കുമാറും നടി രമ്യ കൃഷ്ണനും ഈ സിനിമയുടെ ഭാഗമാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.

എന്നാൽ ചിത്രത്തിൽ രജനിയുടെ നായികയായിട്ടെത്തുന്ന നടിയെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതും ചർച്ചയാകുന്നതും. നായികയായി ഐശ്വര്യ റായി അഭിനയിച്ചേക്കുമെന്ന തരത്തിലാണ് ആദ്യം റിപ്പോർട്ട് എത്തിയത്.

‘മാസ് മസാല പടങ്ങളിലേക്ക് വിളിക്കട്ടേ, ഞാൻ പോയി അഭിനയിക്കാം… എനിക്കതിൽ കുഴപ്പമില്ല’ ചുരുളിയിലെ ‘പെങ്ങൾ തങ്ക’യായി ഞെട്ടിച്ച ഗീതി സംഗീത പറയുന്നു

അതുപോലെ രജനിയുടെ ചെറുപ്പക്കാലം ചെയ്യാൻ നടൻ ശിവകാർത്തികേയൻ എത്തുമെന്ന തരത്തിലും വാർത്ത പ്രചരിച്ചു. ഐശ്വര്യയും ശിവകാർത്തികയേനും തമ്മിലാണ് അഭിനയിക്കുക. അതുപോലെ പ്രിയങ്ക അരുൾ മോഹൻ, വസന്ത് രവി, യോഗി ബാബു എന്നിവരും പ്രധാന റോളുകളിൽ അഭിനയിക്കുന്നതായി അനൗദ്യോഗികമായി വാർത്തകൾ എത്തിയിരുന്നു.

പിന്നാലെയാണ് ചിത്രത്തിലെ നായികയെ കുറിച്ചുള്ള ചർച്ചകളും ചൂടുപിടിക്കുന്നത്. രജനികാന്തിന്റെ നായികയായി നടി തമന്ന ഭാട്ടിയ എത്തിയേക്കുമെന്നാണ് പുതിയ വിവരം. ഈ വാർത്ത സത്യമാണെങ്കിൽ തന്നെക്കാളും നാൽപത് വയസിന് പ്രായം കുറവുള്ള നായികയുടെ കൂടെയാവും രജനി അഭിനയിക്കുക. ഇരുവരും തമ്മിൽ കിടിലൻ പ്രണയരംഗങ്ങൾ ഉണ്ടായേക്കുമെന്നും അണിയറ പ്രവർത്തകർ അറിയിക്കുന്നു.

എന്തായാലും ഈ താരജോഡികൾ ഒരുമിച്ച് എത്തുമോ അതോ സിനിമയുടെ കാസ്റ്റിങ്ങിൽ വീണ്ടും ട്വിസ്റ്റ് നടക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. ചിത്രീകരണം ആരംഭിക്കാൻ പോവുന്നതിനാൽ ഇനിയുള്ള ദിവസങ്ങളിൽ സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വന്നേക്കും.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.