മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താര ജോഡികളാണ് നടൻ യുവ കൃഷ്ണയും നടി മൃദുല വിജയ്‌യും. നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും മറ്റ് ഷോകളിലൂടെയുമാണ് ഇരുവരും പ്രേക്ഷക മനസിൽ കുടിയിരുന്നത്. ജീവിതത്തിലേയ്ക്ക് ഒരുമിച്ച് കൈപിടിച്ച് കയറി വന്നത് പ്രേക്ഷകരിലും സന്തോഷമുളവാക്കിയ ഒന്നാണ്.
നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തോളം കഴിഞ്ഞായിരുന്നു വിവാഹം നടത്തിയത്. ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹശേഷം ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും രസകരമായ നിമിഷങ്ങളും താരങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
തുമ്പപ്പൂ എന്ന പരമ്പരയിലാണ് മൃദുല അഭിനയിച്ചുകൊണ്ടിരുന്നത്. വീണ എന്ന കഥാപാത്രമായാണ് മൃദുല പരമ്പരയിൽ എത്തിയത്. എന്നാൽ ഗർഭിണിയായതോടെ താരം സീരിയൽ അഭിനയ രംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. താൻ ഒമ്പതാം മാസത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്നും കുഞ്ഞ് അതിഥിയെ കാണാൻ ആകാംഷയിലാണെന്നും മൃദുല പറഞ്ഞിരുന്നു.
യുവ കൃഷ്ണ നടനെന്നതിലുപരി മെന്റലിസ്റ്റും ഇല്ലൂഷനിസ്റ്റും കൂടിയാണ്. യുവ നടനായി എത്തിയ മഞ്ഞിൽ വിരിഞ്ഞപ്പൂവ് വളരെ പ്രേക്ഷക ശ്രദ്ധ നേടിയ പരമ്പരയായിരുന്നു. യുവ ആദ്യമായി അഭിനയിച്ച സീരിയലും മഞ്ഞിൽ വിരഞ്ഞപ്പൂവ് ആയിരുന്നു. സീരിയലിനെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും ഇപ്പോൾ മനസ് തുറക്കുകയാണ് നടൻ. ഏറ്റവും കൂടുതൽ എപ്പിസോഡുകൾ സംപ്രേഷണം ചെയ്ത സീരിയലുകളിൽ ഒന്നായിരുന്നു മഞ്ഞിൽ വിരിഞ്ഞപ്പൂവ്.
മഞ്ഞിൽ വിരിഞ്ഞ പൂവിനെ കുറിച്ച് യുവ കൃഷ്ണ പറയുന്നത് വായിക്കാം………………
‘മഞ്ഞിൽ വിരിഞ്ഞ പൂവ് എന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളിൽ ഒന്നാണ്. ഒരു നായകന് തന്റെ ആദ്യ സീരിയലിൽ തന്നെ ഇത്രയും സ്വീകാര്യത ലഭിക്കുന്നത് അപൂർവമാണ്. അത് എനിക്ക് ലഭിച്ചു. ആ സ്വീകാര്യത എന്റെ ഭാഗ്യമായി കണക്കാക്കുന്നു.’ ‘കഠിനാധ്വാനത്തേക്കാളും സമർഥമായ ജോലിയേക്കാളും ഭാഗ്യവും തുണക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മഞ്ഞിൽ വിരിഞ്ഞപ്പൂവ് ടീമാണ് എന്നെ അങ്ങനെയാക്കി മാറ്റിയത്. സീരിയലിൽ മനു പ്രതാപ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.’ ‘മനുവായി അഭിനയിക്കുമ്പോൾ നായകന് സാധ്യമായ എല്ലാ രൂപമാറ്റങ്ങളും ഞാൻ ചെയ്തിട്ടുണ്ട്. ടിവിയിൽ താരങ്ങൾക്ക് അത്തരം കഥാപാത്രങ്ങൾ അപൂർവമായി മാത്രമേ ലഭിക്കൂ.’
‘എന്റെ കഥാപാത്രത്തിന് ഒരു വില്ലനെപ്പോലെ എല്ലാ ഷേഡുകളും പര്യവേഷണം ചെയ്യാനുള്ള അവസരം ഈ സീരിയലിലൂടെ ലഭിച്ചു. റൊമാന്റിക് ഹീറോ, നല്ല ഭർത്താവ് അങ്ങനെ പല ഷേഡുകൾ കാണിക്കാൻ കഴിഞ്ഞു. സീരിയൽ ടീം എന്നെ സമീപിച്ചപ്പോൾ അവർ എന്നോട് സ്‌ക്രീനിൽ ഞാനായിരിക്കാനാണ് ആവശ്യപ്പെട്ടത്.’ ‘ഞാൻ നടക്കുന്നതും സംസാരിക്കുന്നതും അവരുടെ കഥാപാത്രത്തിന്റേത് പോലെയായിരുന്നു. സ്വാഭാവം ഒഴിച്ച്. സീരിയൽ വിജയിച്ചത് കഥയുടെ ആകർഷണം കൊണ്ടാണ്. ടിവിയിൽ കാണുന്ന സാധാരണ സീരിയൽ ഫോർമുലയിൽ നിന്ന് ഇത് വ്യത്യസ്തമാണ്.’ ‘അതേസമയം വിവാഹേതര ബന്ധങ്ങൾ പോലെ പതിവായി ആവശ്യമുള്ള എല്ലാ മസാലകളും ഞങ്ങളുടെ സീരിയലിലും ഉണ്ടായിരുന്നു.’
‘പക്ഷെ അവയൊന്നും ഒരിക്കലും തിരക്കഥയെ മറികടന്നില്ല. സ്ത്രീ കേന്ദ്രീകൃതമായ കഥയാണെങ്കിലും ഷോയിൽ എല്ലാ പുരുഷ കഥാപാത്രങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്ന ഘടകവും എനിക്ക് ഇഷ്ടപ്പെട്ടിരുന്നു.’ ‘പുരുഷ കഥാപാത്രങ്ങൾക്ക് മാത്രമല്ല ഒരു ചെറിയ അതിഥി വേഷത്തിനും അതിന്റേതായ പ്രസക്തി അവർ നൽകിയിരുന്നു.’ ‘ഒട്ടുമിക്ക സീരിയലുകളും ഒരു വീടിന്റെ നാല് ചുവരുകളിൽ ഒതുങ്ങിനിൽക്കുമ്പോൾ കട്ടപ്പനയുടെ വശ്യമായ സൗന്ദര്യം മഞ്ഞിൽ വിരിഞ്ഞപ്പൂവിൽ നിറഞ്ഞ് നിന്നതുകൊണ്ട് പ്രേക്ഷക സ്വീകാര്യത കൂട്ടി.