സൗന്ദര്യം കൊണ്ട് യുവാക്കളെ മോഹിപ്പിച്ച താരം; ഒടുവിൽ മലയാള സിനിമാ ലോകത്തെയും ഞെട്ടിച്ചുള്ള മരണം! 5-ാം പക്കം അറിഞ്ഞു വേലക്കാരൻ നടത്തിയ കൊടുംക്രൂരത! റാണി പദ്മിനിയുടെ ജീവിതം

ഒരു കാലത്ത് മലയാള സിനിമാ ലോകം അടക്കി വാണിരുന്ന നടിയായിരുന്നു റാണി പത്മിനി. 1981 ൽ ആണ് നടി സിനിമയിലേയ്ക്ക് എത്തിയത്. പിന്നീടങ്ങോട്ട് മലയാള സിനിമയുടെ മുഖമായി. സൗന്ദര്യവും കഴിവും കൊണ്ട് വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയത് താരം അതിരറ്റ സമ്പത്തും തന്റെ കൈകളിൽ കൂടി ഒഴുകാൻ തുടങ്ങി. ഇതോടൊപ്പം താരത്തിന്റെ അഹങ്കാരം വളർന്നതായും നിർമാതാക്കൾ വെളിപ്പെടുത്തിയിരുന്നു.

സെറ്റുകളിൽ പോലും റാണി പത്മിനിയുടെ അഹങ്കാരം പലപ്പോഴും ചർച്ചയായിട്ടുണ്ട്. എങ്കിൽ തന്നെയും താരം അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ മലയാള സിനിമയിൽ വലിയ വിജയമാണ് നേടികൊടുത്തത്. അതുകൊണ്ട് തന്നെ, താരത്തിന്റെ അഹങ്കാരത്തിന് മുൻപിൽ നിർമ്മാതാക്കൾക്ക് കണ്ണടയ്‌ക്കേണ്ടി വന്നു.

റാണി പത്മിനി തന്റെ അമ്മയ്ക്ക് ഒപ്പം ആയിരുന്നു ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് എത്തിയിരുന്നു. ലൊക്കേഷനുകളിൽ താരത്തിന് പ്രത്യക പരിഗണന വേണമെന്നുള്ളത് നിർബന്ധം ആയിരുന്നു. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം യുവാക്കളുടെ സ്വപ്ന സുന്ദരി കൂടി ആയിരുന്നു റാണി. ബാംഗ്ലൂരിൽ ഒരു ബംഗ്ലാവിൽ ആയിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇവർക്ക് സഹായത്തിനായി മൂന്ന് ജോലിക്കാരും ഉണ്ടായിരുന്നു.

എന്നാൽ ജോലിക്കാരന്റെ കണ്ണില്ലാത്ത ക്രൂരതയാണ് നടിയുടെ ജീവൻ എടുത്തത്. റാണി പത്മിനിയും അമ്മയും ക്രൂരമായി കൊല്ലപ്പെട്ടു എന്ന വാർത്തയാണ് പുറം ലോകത്തെയും സിനിമാ ലോകത്തെയും ഒരുപോലെ ഞെട്ടിച്ചത്. സ്വന്തം അമ്മയുടെ മുൻപിൽ വെച്ച് വീട്ടുജോലിക്കാർ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്ന വാർത്തയാണ് ആരാധകർ കേട്ടത്.

‘എന്റെ മൂക്കിലെന്തോ ഇരിക്കുന്നുവെന്ന് ദിലീപേട്ടൻ പറഞ്ഞു, ഒന്ന് ചൊറിഞ്ഞ് നോക്കിയത് അദ്ദേഹത്തിന്റെ മുഖത്ത്, പിന്നീട് നടന്നത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം’ വെളിപ്പെടുത്തി നവ്യ

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവം കൂടിയായിരുന്നു ഇത്. എന്നാൽ, ഇരുവരും മരിച്ച് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് പുറംലോകം അറിഞ്ഞത്. വീട്ടുജോലിക്ക് എത്തിയ വേലക്കാരൻ ഒരു ക്രിമിനൽ ആയിരുന്നു എന്ന് ഇവർക്ക് അറിയില്ലായിരുന്നു. എന്നാൽ ബംഗ്ലാവിൽ അതിരറ്റ സമ്പത്ത് ഉണ്ടെന്ന് മനസ്സിലാക്കിയ ഇയാൾ അമ്മയെ ആദ്യം കുത്തി പരിക്കേൽപ്പിക്കുകയും പിന്നീട്, അമ്മയുടെ മുന്നിൽ വെച്ച് തന്നെ റാണിയെ ഉപദ്രവിച്ച് കൊലപ്പെടുത്തുകയും ആയിരുന്നു.

ശേഷം ബംഗ്ലാവിലെ സമ്പത്തുമായി കടന്നു കളയുകയും ചെയ്തു. പോസ്റ്റമോർട്ടം ചെയ്യാൻ കൊണ്ട് പോകാൻ പോലും കഴിയാത്ത അവസ്ഥയിൽ ആയിരുന്നു ഇവരുടെ ശരീരം. ശേഷം ബംഗ്ലാവിലെ കുളിമുറിയിൽ വെച്ച് തന്നെ ആണ് പോസ്റ്റ്‌മോർട്ടം ചെയ്തത്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.