‘എന്റെ മൂക്കിലെന്തോ ഇരിക്കുന്നുവെന്ന് ദിലീപേട്ടൻ പറഞ്ഞു, ഒന്ന് ചൊറിഞ്ഞ് നോക്കിയത് അദ്ദേഹത്തിന്റെ മുഖത്ത്, പിന്നീട് നടന്നത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം’ വെളിപ്പെടുത്തി നവ്യ

ദിലീപും നവ്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ആയിരുന്നു ഇഷ്ട്ടം. നവ്യ സിനിമയിൽ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു അത്. ആദ്യ ചിത്രത്തിലൂടെ തന്നെ നവ്യ നായർ തിളങ്ങുകയും ചെയ്തു. ഇഷ്ടം എന്ന സിനിമ ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയമാണ്. എന്നാൽ ഇപ്പോൾ ഇഷ്ടം ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ നടന്ന ഒരു സംഭവം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നടി നവ്യാ നായർ.

ശ്രീകണ്ഠൻ നായർ ഷോയിൽ പങ്കെടുത്തപ്പോൾ ആണ് ഷൂട്ടിങ് സെറ്റിൽ വെച്ചുണ്ടായ ഒരു ഇൻസിഡന്റ് നവ്യ വെളിപ്പെടുത്തുന്നത്. ഒരു മൂക്ക് ചൊറിഞ്ഞതും തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ് നടി വെളിപ്പെടത്തുന്നത്. അതിന് കാരണക്കാരൻ ആയതാകട്ടെ നടൻ ദിലീപും.

രസകരമായ സംഭവം നവ്യ നായർ വെളിപ്പെടുത്തുന്നത് വായിക്കാം…………………..

ഞാനും ദിലീപേട്ടനും കൂടി എന്തോ സംസാരിച്ച് കൊണ്ട് ഇരിക്കുകയായിരുന്നു. അപ്പോൾ ദിലീപേട്ടൻ എന്നോട് പറഞ്ഞ് നിന്റെ മൂക്കിൽ എന്തോ ഇരിക്കുന്നു എന്ന്. ഞാൻ അപ്പോൾ മൂക്കിൽ തട്ടിക്കൊണ്ടിരിക്കുന്ന ടൈമിൽ ആണ് യൂണിറ്റിലുള്ള ഒരാൾ അങ്ങോട്ട് വരുന്നത്. അപ്പോൾ ദിലീപേട്ടൻ എന്നോട് പറഞ്ഞു നവ്യ, നിനക്ക് ഇദ്ദേഹത്തെ മനസ്സിലായോ എന്ന്. ഞാൻ അപ്പോൾ മൂക്കിൽ ചൊരിഞ്ഞു കൊണ്ട് തന്നെ അദ്ദേഹത്തെ നോക്കി. പെട്ടന്ന് അദ്ദേഹത്തിന്റെ മുഖം മാറി.

അദ്ദേഹം പെട്ടന്ന് ആംഗ്യ ഭാഷയിൽ എന്തൊക്കയോ ദേക്ഷ്യപെട്ടു പറഞ്ഞിട്ട് അവിടെ നിന്ന് പോയ്. എനിക്ക് ഒന്നും മനസ്സിലായില്ല. പെട്ടന്ന് ദിലീപേട്ടനും അവിടെ നിന്ന് എഴുനേറ്റ് പോയി. കുറച്ച് കഴിഞ്ഞു ഞാൻ ശ്രദ്ധിച്ചപ്പോൾ ആ വന്ന ആളും ദിലീപേട്ടനും തമ്മിൽ മാറി നിന്ന് ഭയങ്കര വഴക്ക്. ദിലീപേട്ടൻ എന്തൊക്കെയെ ശബ്ദം ഉയർത്തി അദ്ദേഹത്തോട് പറയുന്നു. അപ്പോൾ അദ്ദേഹവും അതേ ദേക്ഷ്യത്തിൽ തിരിച്ച് പറയുന്നു.

‘കുളിച്ച് പുറത്തിറങ്ങുമ്പോൾ നൃത്തം ചെയ്യും, ചിലപ്പോൾ ഉടുത്ത തോർത്ത് ഉരിഞ്ഞുപോകും.. ഇത് കണ്ട് രാധിക ചിരിക്കും’ ഇതെല്ലാം ജീവിതത്തിന്റെ ഭാഗം, വൾഗാരിറ്റി അല്ലെന്ന് സുരേഷ് ഗോപി

ഞാൻ നോക്കിയപ്പോൾ ഒടുവിൽ ദിലീപേട്ടൻ അയാളെ അടിക്കുന്നു, അപ്പോൾ തന്നെ അയാൾ ദിലീപേട്ടൻ തിരിച്ചും അടിക്കുന്നു. ഇതെല്ലം കണ്ടു ഞാൻ ആകെ ഷോക്ക് ആയി. കാരണം ഞാൻ കാരണം എന്താണ് നടക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ലായിരുന്നു. പിന്നെ ദിലീപേട്ടൻ പറഞ്ഞു, അങ്ങനെ ഉള്ളവരുടെ മുന്നിൽ വെച്ച് മൂക്ക് ചൊരിയുന്നത് അവർക്ക് ഇഷ്ട്ടം അല്ലെന്നും, അത് അവരെ കളിയാക്കുന്ന രീതി ആണെന്നും.

അപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ കാരണമാണ് അവിടെ ഇത്ര വലിയ വഴക്ക് ഉണ്ടായത് എന്ന്. കുറെ കഴിഞ്ഞു വേണു അങ്കിൾ എന്നോട് വന്നു കാര്യം തിരക്കുന്നു, സിബി അങ്കിൾ വന്നു എന്നോട് കാര്യം തിരക്കുന്നു, മൊത്തത്തിൽ ഞാൻ ആകെ വല്ലാണ്ട് ആയി. ഞാൻ അവിടെ വെച്ച് കുറെ കരഞ്ഞു. കരച്ചിൽ എല്ലാം കഴിഞ്ഞു ഞാൻ ഇരിക്കുമ്പോൾ ഉണ്ട് സംസാരിക്കാൻ കഴിവില്ലെന്ന് പറഞ്ഞ ആ ചേട്ടൻ അവിടെ നിന്ന് ലൈറ്റിങ് സെറ്റിന് നിർദേശം നൽകുന്നു, ഞാൻ ആദ്യം ഞെട്ടി പോയി, പിന്നെ ആണ് മനസ്സിലായത് ഇവരെല്ലാവരും കൂടി ചേർന്ന് എന്നെ പറ്റിച്ചത് ആണെന്ന്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.