‘കുളിച്ച് പുറത്തിറങ്ങുമ്പോൾ നൃത്തം ചെയ്യും, ചിലപ്പോൾ ഉടുത്ത തോർത്ത് ഉരിഞ്ഞുപോകും.. ഇത് കണ്ട് രാധിക ചിരിക്കും’ ഇതെല്ലാം ജീവിതത്തിന്റെ ഭാഗം, വൾഗാരിറ്റി അല്ലെന്ന് സുരേഷ് ഗോപി

പ്രേഷകർക്ക് ഏറെ പ്രിയങ്കരൻ ആയ നടൻ ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശത്രുക്കളെയാണ് സമ്മാനിച്ചത്. എന്നാൽ രാഷ്ട്രീയം മാറ്റിനിർത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോൾ ഏവർക്കും പ്രിയങ്കരൻ കൂടിയാണ് സുരേഷ് ഗോപി. അടുത്തിടെ പാപ്പൻ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് ആണ് നടൻ നടത്തിയത്.

ജോഷി സംവിധാനം ചെയ്യ്ത ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. കുടുംബ പ്രേക്ഷകർ ഒരു ഇടവേളയ്ക്ക് ശേഷം തീയേറ്ററിലേക്ക് ഇടിച്ചു കയറിയ ചിത്രം കൂടിയായിരുന്നു പാപ്പൻ. കണ്ടിട്ടുള്ളതിൽ വെച്ച് പച്ചയായ മനുഷ്യൻ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ രസകരമായ കാര്യം ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

കുളിച്ച് പുറത്തിറങ്ങുമ്പോൾ പാട്ട് കേട്ട് ഡാൻസ് ചെയ്യാറുണ്ടെന്നും ചിലസമയങ്ങളിൽ ഉടുത്ത തോർത്ത് അഴിഞ്ഞു പോകുമ്പോൾ രാധിക ചിരിക്കാറുണ്ടെന്നും സുരേഷ് ഗോപി പറയുന്നു. ഇതൊന്നും വൾഗാരിറ്റിയല്ല, ജീവിതത്തിന്റെ ഭാഗമാണെന്നാണ് സുരേഷ് ഗോപിയുടെ പക്ഷം. ഭാര്യ ഭർതൃ ബന്ധത്തിൽ അവരുടെ സ്വകാര്യതയിൽ ഇത് പോലെ കുട്ടിത്തരങ്ങൾ വേണം, അറപ്പും, വെറുപ്പും, നാണവും എല്ലാം ദൂരെ കളയുന്നതാവണം ബെഡ് റൂമിലെ സ്വകാര്യതയെന്നാണ് സാമൂഹിക മാധ്യമങ്ങളുടെയും അഭിപ്രായങ്ങൾ.

കാക്കകുയിൽ ചിത്രത്തിലെ ‘രാധിക മേനോൻ’ മലയാളികൾക്ക് മറക്കാനാകാത്ത മുഖം; പ്രിയദർശൻ മലയാളത്തിൽ അവതരിപ്പിച്ച അന്യഭാഷ സുന്ദരിയുടെ വിശേഷങ്ങൾ അറിയാം

നടൻ പറയുന്നത് വായിക്കാം…………………………..

ഞാൻ കുളിച്ചിട്ട് മുറിയിലേക്ക് വരുമ്പോൾ ചില സമയങ്ങളിൽ രാധിക മുറിയിൽ ഇരുന്നു പാട്ട് കേൾക്കുകയോ പഠിക്കുകയോ മറ്റോ ആയിരിക്കും. ആ കേൾക്കുന്ന പാട്ടിന്റെ താളത്തിനു അനുസരിച്ച് ഞാനും ചിലപ്പോഴൊക്കെ ചുവട് വെയ്ക്കാറുണ്ട്. കുളിച്ചിട്ട് തോർത്ത് ഉടുത്ത് കൊണ്ടായിരിക്കും മുറിയിലേക്ക് വരുന്നത്. ആ സമയത്ത് നൃത്തം ചെയ്യുമ്പോൾ നോർത്ത് ഉരിഞ്ഞു പോകാറുമുണ്ട്. ഇത് കണ്ടിട്ട് രാധിക ചിരിക്കുകയും ചെയ്യും.

ഇതൊക്കെ ജീവിതത്തിന്റെ ഭാഗം ആണ്. ഇതിനെ വൾഗാരിറ്റി ആയി കാണാൻ കഴിയില്ല. വൾഗാരിറ്റി ഉണ്ടെങ്കിൽ പിന്നെങ്ങനെ ആണ് തലമുറകൾ ഉണ്ടാകുന്നത്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.